എത്ര കൊടുത്താൽ കിട്ടും? കിടിലൻ ഫീച്ചേഴ്‌സുമായി വിവോ വി 27, വിവോ വി 27 പ്രോ സ്മാർട്ഫോണുകൾ ഇന്ന് മുതൽ ഇന്ത്യയിൽ

Last Updated:

വാങ്ങാൻ ഉദ്ദേശിക്കുന്നോ? വിവോ വി 27 പ്രോയുടെയും, വിവോ വി 27 സീരിസിന്റെയും കൂടുതൽ വിവരങ്ങൾ

വിവോ വി 27 പ്രോ, വിവോ വി 27 സ്മാർട്ഫോണുകൾ ഇന്ത്യയിലെത്തി. കമ്പനിയുടെ ഔദ്യോ​ഗിക യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയും പരിപാടിയുടെ തൽസമ സംപ്രേഷണവും ഉണ്ടായിരുന്നു. ഏതു കോണുകളിൽ നിന്നു നോക്കിയാലും ഒരു ഡിസൈൻ വിസ്മയമാണ് പുതിയ മോഡലുകളെന്ന് കമ്പനി ട്വിറ്ററിൽ കുറിച്ചു. വിവോ വി 27 പ്രോയുടെയും, വിവോ വി 27 സീരിസിന്റെയും സവിശേഷതകൾ അറിയാം.
വിവോ വി 27 സീരിസ്
ഈ സീരിസിൽ മൂന്ന് മോഡലുകളാണുള്ളത് വിവോ വി 27, വിവോ വി 27 പ്രോ, വിവോ വി 27 ഇ എന്നിവയാണവ. ഇന്ത്യയിൽ, വിവോ വി 27, വിവോ വി 27 പ്രോ മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 40,000 രൂപയായിരിക്കും വിവോ വി 27 പ്രോയുടെ വിലയെന്നാണ് റിപ്പോർട്ടുകൾ. വിവോ വി 27 ന് ഇന്ത്യയിൽ ഏകദേശം 30,000 രൂപ വിലവരും.
വിവോ വി 27 സീരീസിന്റെ സവിശേഷതകൾ
120 ഹെ‍ർ‌ട്സ് റിഫ്രഷ് റേറ്റുള്ള 3ഡി ക‍ർവ്ഡ് ഡിസ്പ്ലെ ഫീച്ച‍ർ ഉള്ളവയാണ് വിവോ വി 27 സീരീസിലെ സ്മാർട്ഫോണുകൾ . HDR10+, Full HD+ റെസല്യൂഷൻ ആണ് മറ്റൊരു പ്രത്യേകത. പ്രോ മോഡലിൽ മീഡിയടെക് ഡൈമെൻസിറ്റി 8200 പ്രോസസറും ഉണ്ടായിരിക്കും. വി 27 മോഡലിൽ ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റ് ആണുള്ളത്. ഈ ഫോൺ വളരെ സ്ലിം ആയിരിക്കുമെന്നും ഭാരം കുറഞ്ഞ ഡിസൈനിലായിരിക്കും ഇത് പുറത്തിറക്കുകയെന്നും ഔദ്യോഗിക ചിത്രത്തിൽ നിന്നും സൂചന ലഭിച്ചിരുന്നു.
advertisement
ഇരു മോഡലുകളിലും ട്രിപ്പിൾ ക്യാമറ സംവിധാനമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി വിവോ വി 27 സീരീസിൽ 50 എംപി ഫ്രണ്ട് ക്യാമറയാണുള്ളത്. പിന്നിൽ ഫ്ലാഷോടു കൂടിയ മൂന്ന് ക്യാമറകൾ ഉണ്ടാകും.ഗൂഗിളിന്റെ പിക്സൽ 6 എയുമായി വിവോ വി 27 ന് എത്രത്തോളം മത്സരിക്കാൻ കഴിയുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
advertisement
ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെയും സെക്യൂരിറ്റി ഫീച്ചറുകളുടെയും കാര്യമെടുത്താൽ, 5G, 4G VoLTE, Wi-Fi 6, ബ്ലൂടൂത്ത് 5.3 എന്നിവയെ എല്ലാം സപ്പോർട്ട് ചെയ്യുന്നവയാണ് ഇരു മോഡലുകളും. ഇതു കൂടാതെ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഉണ്ട്.
മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 3,000 രൂപ കിഴിവ് ലഭിക്കുമെന്നും (എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ കാർഡുകൾക്കെല്ലാംബാധകം), ഓഫ്‌ലൈനായി മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഐസിഐസിഐ, കൊട്ടക് എന്നിവയിൽ നിന്ന് 3,500 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.
advertisement
Summary: Vivo V27 Pro and Vivo V27 smartphones are made available in Indian markets from today. Curvy edges to high-end features, it promises to cater to the need of the user in many different aspects. Find out more
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
എത്ര കൊടുത്താൽ കിട്ടും? കിടിലൻ ഫീച്ചേഴ്‌സുമായി വിവോ വി 27, വിവോ വി 27 പ്രോ സ്മാർട്ഫോണുകൾ ഇന്ന് മുതൽ ഇന്ത്യയിൽ
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement