Realme Neo7: 7000 mAh ബാറ്ററി കപ്പാസിറ്റിയുമായി റിയൽമി നിയോ 7; ഇന്ത്യൻ വിപണിയിൽ ഉടനെത്തും

Last Updated:

7000mAh ബാറ്ററിയാണ് പുതിയ റിയൽമി നിയോ 7-ന്റെ പ്രത്യേകത

News18
News18
ചൈനീസ് സംർട്ഫോൺ നിർമാതാക്കളായ റിയൽമി തങ്ങളുടെ പുതിയ ഫോൺ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. റിയൽമി നിയോ 7 ആണ് പുതിയ സീരീസ്. 7000mAh ബാറ്ററിയാണ് പുതിയ ഫോണിന്റെ പ്രത്യേകത. ഒറ്റത്തവണ ചാർജ് ചെയ്താൽ മൂന്ന് ദിവസത്തോളമാണ് ഫോണിന്റെ ചാർജ് ലഭിക്കുക. CATL - മായി ചേർന്നാണ് റിയൽമി പുതിയ നിയോ 7 ന്റെ ബാറ്ററി വികസിപ്പിച്ചെടുത്തത്. 23 മണിക്കൂർ തുടർച്ചയായ പ്ലേബാക്ക്, 22 മണിക്കൂർ തുടർച്ചയായി മാപ്പ് ഉപയോഗം, 89 മണിക്കൂർ വരെ തുടർച്ചയായ മ്യൂസിക് പ്ലേബാക്ക് എന്നിവയാണ് ഫോണിന്റെ പ്രത്യേകത. ഇതിന് പുറമെ 14 മണിക്കൂറിലധികം നേരം നീണ്ടു നിൽക്കുന്ന വീഡിയോ കോളിങ് കപ്പാസിറ്റിയും ഫോണിനുണ്ട്.
800Wh/L ഊർജ സാന്ദ്രതയുള്ള, ഉയർന്ന ട്രാൻസ്മിറ്റൻസ് ഇലക്ട്രോഡ് ആണ് ഉപയോഗിച്ചിരിക്കുന്നത്. 7000 mAh ബാറ്ററിയാണെങ്കിലും ഫോണിന് 8.5 എംഎം കനം മാത്രമാണ് ഉള്ളത്. ഡിസംബർ 11 ന് ചൈനയിൽ ലോഞ്ച് ചെയ്യുന്ന ഫോണിന് ഇന്ത്യയില്‍ വില 29,060 ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.1.5 കെ റെസല്യൂഷനുള്ള AMOLED ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഇതിന് പുറമെ 80 വാർട്‌സിന്റെ വയർഡ് ചാർജിങാണ് നിയോ 7 നായി കമ്പനി നൽകുന്നത്. റിയൽമി ജിടി നിയോ 6 ന്റെ പിൻഗാമിയായിട്ടാണ് പുതിയ ഫോൺ എത്തുന്നത്.മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്സെറ്റാണ് പുതിയ നിയോ 7 ന് ഉപയോഗിച്ചിരിക്കുന്നത്. റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഇ-കൊമേഴ്‌സ് സൈറ്റുകൾ വഴിയും ഇന്ത്യയിൽ നിയോ 7 ഇതിനോടകം പ്രീ-ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
Realme Neo7: 7000 mAh ബാറ്ററി കപ്പാസിറ്റിയുമായി റിയൽമി നിയോ 7; ഇന്ത്യൻ വിപണിയിൽ ഉടനെത്തും
Next Article
advertisement
മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ  കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ
മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ
  • സി.പി.എം. കൗൺസിലർ പി.പി. രാജേഷ് മോഷണക്കേസിൽ അറസ്റ്റിലായി, നീല സ്കൂട്ടർ അന്വേഷണത്തിന് സഹായകമായി.

  • മോഷണത്തിന് ശേഷം രാജേഷ് പൊതുപ്രവർത്തനങ്ങളിലും മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായിരുന്നു.

  • അറസ്റ്റിന് പിന്നാലെ രാജേഷിനെ സി.പി.എം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി.

View All
advertisement