ഇന്ത്യൻ വിപണിയിൽ രണ്ട് പുതിയ 4 ജി സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ച് ഷവോമി. 5 ജിയേക്കാൾ 4 ജി ഫീച്ചറുകൾ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യം വെച്ചാണ് ഇന്ത്യയിൽ പുതിയ റെഡ്മി നോട്ട് 12 4ജിയും റെഡ്മി 12 സിയും കമ്പനി അവതരിപ്പിച്ചിരിക്കുന്നത് . ഇവയിൽ ബാറ്ററി, സ്ക്രീൻ, ക്യാമറ എന്നിവയിലാണ് കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
റെഡ്മി നോട്ട് 12 4 ജിയുടെ 4GB + 64GB വേരിയന്റ് ഇന്ത്യൻ വിപണിയിൽ 14,999 രൂപ മുതൽ ലഭ്യമാണ്. 6GB + 128GB വേരിയന്റിന് 16,999 രൂപ വരെ വില വരുന്നുണ്ട്. റെഡ്മി 12സി യുടെ ബേസിക് മോഡലിന് 8,999 രൂപയും 6GB + 128GB മോഡലിന് 10,999 രൂപയും വിപണിയിൽ നൽകേണ്ടിവരും. ഏപ്രിൽ ആറ് മുതലാണ് ഷവോമി ഈ ഫോണുകളുടെ വിൽപന ആരംഭിക്കുക എന്നാണ് റിപ്പോർട്ട്.
റെഡ്മി നോട്ട് 12 4ജിയിൽ 6 ജിബി വരെ റാം ഉള്ള സ്‌നാപ്ഡ്രാഗൺ 685 ചിപ്‌സെറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 685 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ കൂടി ആയിരിക്കും ഇത്. എന്നാൽ ഇതിൽ 4 ജി മാത്രമേ ലഭ്യമാകൂ. ഭാവിയിൽ 5 ജി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സ്മാർട്ട് ഫോൺ കമ്പനി നിർദ്ദേശിക്കുന്നില്ല. ഫുൾ എച്ച്‌ഡി+ റെസല്യൂഷനോട് കൂടി 6.67″ സൂപ്പര്‍ AMOLED ഡിസ്പ്ലേയും 120 ഹെർട്സ് റിഫ്രഷ് റേറ്റ് സ്‌ക്രീനും ഇതിൽ ഉണ്ടായിരിക്കും.
50 എംപി പ്രൈമറി സെന്‍സറും 8എംപി ആള്‍ട്രാ വൈഡ് ആംഗിൾ സെൻസറും 2എംപി മാക്രോ സെൻസറും ഉള്‍ക്കൊള്ളുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. അതോടൊപ്പം 13എംപി ഫ്രണ്ട് ക്യാമറയുമുണ്ട്. റെഡ്മി നോട്ട് 12 4ജി ക്ക് 33W ചാർജിംഗ് വേഗതയോടു കൂടിയ വലിയ 5000mAh ബാറ്ററിയും ഉണ്ട്. ആന്‍ഡ്രോയിഡ് 13 os അടിസ്ഥാനമാക്കിയുള്ള MIUI 14-ല്‍ പ്രവർത്തിക്കുന്ന പതിപ്പ് കൂടിയായിരിക്കും ഇത്.
Also read-OnePlus 11 5G | വൺ പ്ലസ് 11 5 ജി ഇന്ത്യയിൽ; വിലയും പ്രത്യേകതകളും
അതേസമയം റെഡ്മി 12 സി വാട്ടർ ഡ്രോപ്പ് നോച്ച് ഉള്ള വലിയ 6.71ഇഞ്ച് HD+ ഡിസ്‌പ്ലേ ഉള്ള ഡിവൈസ് ആണ്. കൂടാതെ 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള മീഡിയടെക് ഹീലിയോ ജി 85 പ്രോസസറാണ് ഇതിൽ പ്രവർത്തിക്കുന്നത്. ഇതിന്റെ ഫിംഗർപ്രിന്റ് സെൻസർ പിൻഭാഗത്താണ് ഘടിപ്പിച്ചിരിക്കുന്നത്. 50 എംപി മെയിൻ ക്യാമറയും സെല്‍ഫി ഇഷ്ടപ്പെടുന്നവർക്കായി 5 എംപി ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. അതോടൊപ്പം 5000mAh ബാറ്ററിയാണ് മറ്റൊരു സവിശേഷത.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 4G Mobile, India, Redmi, Smart phone