​RIL AGM 2022 | ജിയോ 4 ജിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുകേഷ് അംബാനി; 5ജി ക്കായി 2 ലക്ഷം കോടിയുടെ നിക്ഷേപം

Last Updated:

ജിയോ 5ജി സേവനം ദീപാവലി മുതൽ രാജ്യത്തെ നാല് നഗരങ്ങളിൽ ലഭ്യമായി തുടങ്ങുമെന്നും മുകേഷ് അംബാനി വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിച്ചു

മുകേഷ് അംബാനി
മുകേഷ് അംബാനി
ഇന്ത്യയുടെ സാങ്കേതിക മേഖലയ്ക്ക് കുതിപ്പ് പകരാൻ റിലയൻസ് ജിയോ (Reliance Jio) നൽകിയ സംഭാവനകളെക്കുറിച്ച് വിശദമാക്കി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി (Mukesh Ambani). 45ാമത് റിലയൻസ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഒന്നാം നമ്പർ ഡിജിറ്റൽ സേവന ദാതാവായി റിലയൻസ് ജിയോ ഉയർന്നു കഴിഞ്ഞുവെന്ന് ഓഹരി ഉടമകളെ അഭിസംബോധന ചെയ്യവേ അംബാനി പറഞ്ഞു.
"ജിയോയുടെ 4G നെറ്റ്‌വർക്കിൽ 421 ദശലക്ഷം മൊബൈൽ ബ്രോഡ്‌ബാൻഡ് വരിക്കാരുണ്ട്. അവർ ഓരോ മാസവും ശരാശരി 20 GB ബ്രോഡ്‌ബാൻഡ് ഡാറ്റ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അവരുടെ ഡാറ്റ ഉപഭോഗം ഇരട്ടിയായി മാറിയിട്ടുണ്ട്," അദ്ദേഹം വ്യക്തമാക്കി. ആധാർ, ജൻധൻ, യുപിഐ, റുപേ, സ്റ്റാർട്ട്-അപ്പ് ഇന്ത്യ തുടങ്ങിയ കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ സംരംഭങ്ങളെ അംബാനി പ്രശംസിച്ചു. സർക്കാരിൻെറ സ്റ്റാർട്ട്-അപ്പ് ഇന്ത്യ പദ്ധതിയിലൂടെ കഴിഞ്ഞ ആറ് വർഷത്തിനിടെ 73,000 സ്റ്റാർട്ടപ്പുകൾ ഏകദേശം 63 ബില്യൺ ഡോളർ (ഏകദേശം 5.04 ലക്ഷം കോടി രൂപ) നിക്ഷേപം നേടിയതായി അംബാനി പറഞ്ഞു.
advertisement
ലോകോത്തര 4G ഡിജിറ്റൽ സംവിധാനം രൂപപ്പെടുത്താൻ ജിയോ 4ജിക്ക് സാധിച്ചത് കൊണ്ടാണ് ഈ അത്ഭുതകരമായ നേട്ടങ്ങളെല്ലാം സാധ്യമായത്. സാധാരണക്കാർക്ക് പോലും താങ്ങാവുന്ന നിരക്കിലാണ് ജിയോ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിയോയുടെ പാൻ-ഇന്ത്യ ഒപ്റ്റിക് ഫൈബർ ശൃംഖലയ്ക്ക് രാജ്യത്തുടനീളമായി ഏകദേശം 11 ലക്ഷം കിലോമീറ്ററിലധികം നീളമുണ്ടെന്നും അംബാനി പറഞ്ഞു. ജിയോ ഫൈബർ ബ്രോഡ്‌ബാൻഡിൽ 7 ദശലക്ഷത്തിലധികം പ്രദേശങ്ങൾ കണക്റ്റ് ചെയ്തിട്ടുണ്ട്. കോവിഡ് 19 പ്രതിസന്ധികൾക്കിടയിലും വലിയ നേട്ടങ്ങളാണ് കമ്പനിക്ക് നേടാൻ സാധിച്ചതെന്നും അംബാനി പറഞ്ഞു.
advertisement
ജിയോ 5ജി സേവനം ദീപാവലി മുതൽ രാജ്യത്തെ നാല് നഗരങ്ങളിൽ ലഭ്യമായി തുടങ്ങുമെന്നും മുകേഷ് അംബാനി വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിച്ചു. മെട്രോ നഗരങ്ങളായ ന്യൂ ഡൽഹി, കൊൽക്കത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലാണ് ജിയോ 5ജി സേവനം ആദ്യം ലഭ്യമായി തുടങ്ങുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
നാല് മെട്രോ നഗരങ്ങളിൽ സേവനം ലഭ്യമാക്കിയതിന് ശേഷം ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. വരുന്ന വർഷത്തോടെ രാജ്യത്ത് എല്ലായിടത്തും 5ജി സേവനം എത്തിക്കാനുള്ള ശ്രമത്തിലാണ് റിലയൻസ് ജിയോ. "ഇന്ത്യ മുഴുവൻ 5G നെറ്റ്‌വർക്ക് ലഭ്യമാക്കുന്നതിന് വേണ്ടി ഞങ്ങൾ മൊത്തം 2 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വേഗതയേറിയ 5G റോൾ-ഔട്ട് പ്ലാനാണ് ജിയോ തയ്യാറാക്കിയിരിക്കുന്നത്. വരുന്ന 18 മാസത്തിനുള്ളിൽ, നമ്മുടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും എല്ലാ താലൂക്കുകളിലും എല്ലാ ഗ്രാമങ്ങളിലും ഞങ്ങൾ ജിയോ 5G എത്തിക്കും," അംബാനി പറഞ്ഞു.
advertisement
രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാവായി റിലയൻസ് മാറിയെന്നും അംബാനി പറഞ്ഞു. 2.32 ലക്ഷം ജീവനക്കാരാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ റിലയൻസിൻെറ ഭാഗമായി മാറിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Money/
​RIL AGM 2022 | ജിയോ 4 ജിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുകേഷ് അംബാനി; 5ജി ക്കായി 2 ലക്ഷം കോടിയുടെ നിക്ഷേപം
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement