• HOME
  • »
  • NEWS
  • »
  • money
  • »
  • സാംസങ്, ഗൂഗിൾ പിക്സൽ ഫോണുകൾക്ക് സുരക്ഷാ ഭീഷണി; ഉപയോക്താക്കൾ അറിയേണ്ടതെല്ലാം

സാംസങ്, ഗൂഗിൾ പിക്സൽ ഫോണുകൾക്ക് സുരക്ഷാ ഭീഷണി; ഉപയോക്താക്കൾ അറിയേണ്ടതെല്ലാം

ഗൂഗിളിന്റെ പ്രൊജക്ട് സീറോ ടീം ഈ ഫോണുകളുമായി ബന്ധപ്പെട്ട് വലിയ ഒരു സുരക്ഷാ ആശങ്കയാണ് പങ്കുവച്ചിരിക്കുന്നത്.

  • Share this:

    നിങ്ങൾ എക്സിനോസ് പ്രോസസറിൽ പ്രവർത്തിക്കുന്ന സാംസങ് ഫോണുകളോ പിക്സൽ 6/7 ഫോണുകളോ ആണ് ഉപയോഗിക്കുന്നതെങ്കിൽ സൂക്ഷിക്കുക. ഗൂഗിളിന്റെ പ്രൊജക്ട് സീറോ ടീം ഈ ഫോണുകളുമായി ബന്ധപ്പെട്ട് വലിയ ഒരു സുരക്ഷാ ആശങ്കയാണ് പങ്കുവച്ചിരിക്കുന്നത്. എക്‌സിനോസിൽ പ്രവർത്തിക്കുന്ന സ്‌മാർട്ട് വാച്ചുകളും സാംസങ്ങിനുണ്ട്. ഇതും സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വൈ-ഫൈ കോളിംഗും VoLTE ഫീച്ചറുമായി ബന്ധപ്പെട്ടാണ് ഭീഷണി നേരിടുന്നത്. അതിനാൽ ഇവ ഉടൻ തന്നെ പ്രവർത്തനരഹിതമാക്കണമെന്ന് ഗൂഗിൾ സംഘം അറിയിച്ചു.

    2022 അവസാനം പുറത്തിറക്കിയ എക്‌സിനോസ് മോഡത്തിൽ 18 സുരക്ഷാ പ്രശ്‌നങ്ങൾ പ്രൊജക്റ്റ് സീറോ ടീം കണ്ടെത്തി. ഇതിൽ നാല് സുരക്ഷാ പ്രശ്നങ്ങൾ ഈ ചിപ്പിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് ഭീഷണി ഉയർത്തുന്നതാണ്.

    Also Read-സുരക്ഷാപ്രശ്നം: പ്രീ–ഇൻസ്റ്റാൾഡ് ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രം

    “പ്രൊജക്ട് സീറോ നടത്തിയ പരിശോധനകൾ പ്രകാരം ഫോൺ ഉപയോക്താവ് അറിയാതെ തന്നെ ആക്രമണം നടത്താൻ ഹാക്കർമാരെ ഇത് അനുവദിക്കുന്നു. ഹാക്കർക്ക് ഇരയുടെ ഫോൺ നമ്പർ അറിഞ്ഞാൽ മാത്രം മതിയാകും” പ്രോജക്റ്റ് സീറോ പോസ്റ്റിൽ വിശദീകരിച്ചു.

    സുരക്ഷാ ഭീഷണി നേരിടുന്ന ഉപകരണങ്ങൾ

    • എക്സിനോസ് മോഡം 5123, 5300, 980, 1080 എന്നിവ ബാധിത ലിസ്റ്റിൽ ഉൾപ്പെടുന്ന ഉപകരണങ്ങളാണ്.
    • സാംസങ് ഗ്യാലക്സി S22, M33, M13, M12, A71, A53, A33, A21, A13, A12, A04
    • ഗൂഗിൾ പിക്സൽ 6, പിക്സൽ 6 പ്രോ, പിക്സൽ 6a, പിക്സൽ 7, പിക്സൽ 7 പ്രോ
    • വിവോ S16, S15, S6, X70, X60, X30 സീരീസ്
    • എക്സിനോസ് W920 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന സ്മാർട്ട് വാച്ചുകൾ
    • എക്സിനോസ് ഓട്ടോ T5123 ചിപ്‌സെറ്റ് ഉപയോഗിക്കുന്ന കാറുകൾ

    പിക്‌സൽ 7, 7 പ്രോ സ്‌മാർട്ട്‌ഫോണുകൾക്ക് സംരക്ഷണം നൽകുന്ന മാർച്ച്‌ മാസത്തെ സുരക്ഷാ അപ്‌ഡേറ്റ് ഗൂഗിൾ ഈ ആഴ്ച പുറത്തിറക്കിയിരുന്നു. എന്നാൽ മുൻ പതിപ്പുകൾ ഇപ്പോഴും അപകടത്തിലാണ്. പ്രോജക്റ്റ് സീറോ ടീം ഉപയോക്താക്കളോട് അവരുടെ ഫോണുകളിലെ വൈ-ഫൈ കോളിങും VoLTE ക്രമീകരണങ്ങളും പ്രവർത്തനരഹിതമാക്കാനാണ് നിർദേശിച്ചിരിക്കുന്നത്.

    Published by:Jayesh Krishnan
    First published: