ഇന്റർഫേസ് /വാർത്ത /Money / Gold Price Today | സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്കുകള്‍ അറിയാം

Gold Price Today | സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്കുകള്‍ അറിയാം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 4435 രൂപയും ഒരു പവന് 35480 രൂപയുമാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വർണ്ണത്തിനും പവന് 36280 രൂപയും ഒരു ഗ്രാമിന് 4535 രൂപയുമാണ്.

  • Share this:

രാജ്യത്ത് സ്വർണ്ണവിലയിൽ നേരിയ വർധനവ്. ഒരു ഗ്രാം സ്വർണത്തിന് അഞ്ച് രൂപയാണ് കൂടിയത്. കേരളത്തിൽ 22 കാരറ്റ് സ്വർണ്ണം ഒരു പവന് 42660 രൂപയാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വർണ്ണം പവന് 46540 രൂപയും. ദേശീയതലത്തിൽ സ്വർണ്ണവിലയിൽ വർധനവുണ്ടായിട്ടുണ്ട്. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 4435 രൂപയും ഒരു പവന് 35480 രൂപയുമാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വർണ്ണത്തിനും പവന് 36280 രൂപയും ഒരു ഗ്രാമിന് 4535 രൂപയുമാണ്.  ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര സ്വർണ്ണ വിപണിയിലും പ്രതിഫലിക്കുന്നത്.

ഈ വർഷത്തെ കേന്ദ്ര ബജറ്റിന് ശേഷമാണ് രാജ്യത്തെ സ്വർണ വിലയിൽ മാറ്റമുണ്ടായത്. . ഫെബ്രുവരി 19ന് കുറഞ്ഞ നിരക്കായ 34,400ൽ എത്തിയ വില പിന്നീട് ഉയർന്നിരുന്നു. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളിൽ വില ഇടിവു പ്രകടിപ്പിച്ചെങ്കിലും ട്രെൻഡ് നിലനിന്നില്ല. തിരിച്ചുകയറിയ വില പിന്നീട് ഏറിയും കുറഞ്ഞും നിൽക്കുകയാണ്.

Also Read ബിസിനസ് ഇരട്ടിയിൽ അധികമാക്കി കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി വില നിർണയിക്കപ്പെടുന്നത്. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. സ്വര്‍ണ്ണ നിക്ഷേപത്തിൽ ആളുകൾക്ക് താൽപര്യം വർധിച്ചതോടെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ സ്വർണ്ണം 15% വളർച്ചയാണ് രേഖപ്പെടുത്തിയത്. വിവാഹ സീസണും മറ്റുമായി ആവശ്യം വർധിച്ചതാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയർന്ന് നിൽക്കാൻ കാരണമായി വിലയിരുത്തപ്പെടുന്നത്.

First published:

Tags: Gold price kerala, Gold price today, Gold prices, സ്വർണവില, സ്വർണവില കേരളത്തിൽ