ഇതൊന്നും പോരാ; ഇമോജികളിൽ കൂടുതൽ ചെടികളും ഫംഗസുകളും വേണമെന്ന് ഗവേഷകർ

Last Updated:

ജൈവ വൈവിധ്യം സംരക്ഷണത്തിൽ ഇമോജികൾക്ക് എന്ത് പ്രാധാന്യം എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും

സമൂഹ മാധ്യമങ്ങളിൽ ഉപയോഗിക്കുന്ന ഇമോജികളിൽ സസ്യങ്ങൾക്കും, ഫംഗസിനും മറ്റ് സൂക്ഷ്മാണുക്കൾക്കുമൊന്നും മതിയായ പ്രാധാന്യം ലഭിക്കുന്നില്ലെന്ന പരാതിയുമായി ശാസ്ത്രജ്ഞർ. ഐസയൻസ് (IScience) എന്ന മാഗസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. മൃഗങ്ങളുടെ വിവിധ ഭാവങ്ങളുള്ള നിരവധി ഇമോജികൾ ലഭ്യമാണെങ്കിലും ചെടികൾക്കും, ഫംഗസിനും, സൂക്ഷ്മാണുക്കൾക്കും ആവശ്യമായ പ്രാധാന്യം ലഭിക്കുന്നില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ജൈവ വൈവിധ്യം നിരവധി വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് ജീവി വർഗ്ഗങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കാൻ ഇമോജികൾക്ക് സാധിക്കുമെന്നാണ് പറയുന്നത്.
ഒരുപക്ഷേ ജൈവ വൈവിധ്യം സംരക്ഷണത്തിൽ ഇമോജികൾക്ക് എന്ത് പ്രാധാന്യം എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. പക്ഷെ ഈ ഓൺലൈൻ ലോകത്ത് ഇമോജികൾ വഴിയും ആളുകൾക്ക് ജൈവ വൈവിധ്യം സംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ച് അവബോധം നൽകാൻ സാധിക്കുമെന്ന് ഗവേഷകരായ സ്റ്റേഫാനോ മമ്മോളയും, മാറ്റിയ ഫലസ്ച്ചിയും, ജന്റൈൽ ഫ്രാൻകെസ്സ്കോ ഫിസറ്റോളയും അഭിപ്രായപ്പെടുന്നു.
advertisement
ഇമോജിപീഡിയ (Emojipedia) യിൽ ലഭ്യമായ മൃഗങ്ങളുമായും പ്രകൃതിയുമായും ബന്ധമുള്ള ഇമോജികളുടെ പഠനത്തിലൂടെയാണ് ഈ കാര്യങ്ങൾ ഇവർ പങ്കുവച്ചത്. മൃഗങ്ങളുടെ ഇമോജികളുടെ 76 ശതമാനവും സസ്തനികളും പക്ഷികളും, ഉരഗങ്ങളും, ഉഭയ ജീവികളുമാണ്. 20,000 ഓളം പ്ലാറ്റിഹെൽമിന്തുകളെയും (Platyhelminth) അത്രയും തന്നെ നെമറ്റോഡുകളെയും ( Nematode) കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയ്ക്കും മതിയായ പ്രാധാന്യം ഇമോജികൾക്കിടയിൽ ലഭ്യമാകുന്നില്ലെന്ന് ഗവേഷകർ പറയുന്നു.
advertisement
എന്നിരുന്നാലും മുൻ വർഷങ്ങളെ അപേക്ഷിച്ച് ചില ജീവി വർഗങ്ങൾക്ക് ഇമോജികളിൽ പ്രാധാന്യം ലഭിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. മണ്ണിരയെ പ്രതിനിധീകരിക്കുന്ന വേം ( Worm) ഇമോജിയിലൂടെ അനെലിഡുകൾക്കും (Annelids) മറ്റും പ്രാധാന്യം ലഭിച്ചുവെന്നും ഗവേഷകർ പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഇതൊന്നും പോരാ; ഇമോജികളിൽ കൂടുതൽ ചെടികളും ഫംഗസുകളും വേണമെന്ന് ഗവേഷകർ
Next Article
advertisement
'സംഘടന ശക്തിപ്പെടുത്തണം'; ബിജെപി-ആർഎസ്എസ് പ്രശംസാ വിവാദങ്ങൾക്കിടെ ദിഗ്‌വിജയ് സിംഗിനെ പിന്തുണച്ച് ശശി തരൂർ
'സംഘടന ശക്തിപ്പെടുത്തണം'; ബിജെപി-ആർഎസ്എസ് പ്രശംസാ വിവാദങ്ങൾക്കിടെ ദിഗ്‌വിജയ് സിംഗിനെ പിന്തുണച്ച് ശശി തരൂർ
  • ശശി തരൂർ ദിഗ്‌വിജയ് സിംഗിനെ പിന്തുണച്ച് കോൺഗ്രസിന് ഭूतകാലത്തിൽ നിന്ന് പഠിക്കണമെന്ന് പറഞ്ഞു

  • സംഘടനാ ശക്തിയും പാർട്ടിയിലുള്ള അച്ചടക്കവും വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത തരൂർ ഉന്നയിച്ചു

  • ആർഎസ്എസ്-ബിജെപിയുടെ പ്രവർത്തക ശക്തിയിൽ നിന്ന് കോൺഗ്രസ് പഠിക്കണമെന്ന് സിംഗ് അഭിപ്രായപ്പെട്ടു

View All
advertisement