AI | ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഇന്ത്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍

Last Updated:

വൈദഗ്ധ്യം നേടിയതോ തീരെ വൈദഗ്ധ്യമില്ലാത്തതോ ആയ ആളുകളെ കൂടുതൽ പ്രാപ്തരാക്കുന്നതിന് എഐ സഹായിക്കും

എൻ. ചന്ദ്രശേഖരൻ
എൻ. ചന്ദ്രശേഖരൻ
ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് (Artificial Intelligence) ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖർ പറഞ്ഞു. വൈദഗ്ധ്യം കുറഞ്ഞവരെയും വൈദഗ്ധ്യം തീരെ നേടിയിട്ടില്ലാത്തവരെയും ഉയർന്ന തലത്തിലുള്ള ജോലികൾ ചെയ്യാൻ ഇത് പ്രാപ്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ബി20 സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക-നിയമപരമായ സമീപനം സ്വീകരിച്ചുകൊണ്ട് ഡാറ്റ സ്വകാര്യതയ്ക്കും സംരക്ഷണത്തിനും വേണ്ടി ഇന്ത്യ അതിശയകരമായ മുന്നേറ്റം നടത്തിയതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെപ്പോലുള്ളൊരു രാജ്യത്ത് എഐ തൊഴിൽ സാധ്യത വർധിപ്പിക്കുകയാണ് ചെയ്യുന്നത്. വൈദഗ്ധ്യം നേടിയതോ തീരെ വൈദഗ്ധ്യമില്ലാത്തതോ ആയ ആളുകളെ കൂടുതൽ പ്രാപ്തരാക്കുന്നതിന് എഐ സഹായിക്കും. അവർക്ക് കൂടുതൽ വിവര സാങ്കേതികവിദ്യയിലൂന്നിയ വൈദഗ്ധ്യം നേടിക്കൊടുക്കാൻ ഇത് സഹായിക്കും, എഐ മൂലമുള്ള തൊഴിൽ നഷ്ടം, സ്വകാര്യതാ ലംഘനം എന്നിവയെക്കുറിച്ചുള്ള ആശങ്ക പങ്കുവയ്ക്കവെ അദ്ദേഹം പറഞ്ഞു. ഉദാഹരണത്തിന്, എഐയുടെ സഹായത്തോടെ ഒരു നഴ്‌സിന് ഡോക്ടറുടെ ജോലിഭാരം കുറയ്ക്കാൻ കഴിയും. ഇതിനുള്ള ശേഷിയാണ് നമ്മൾ വർധിപ്പിക്കാൻ പോകുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
അതേസമയം, സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലും വ്യത്യസ്ത വിപണികളിലും എഐയുടെ സ്വാധീനം വിഭിന്നമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഐ വളരെയധികം ഉപയോഗപ്രദമാകും, അല്ലെങ്കിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കും. കാരണം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങളിൽ ഭൂരിഭാഗവും എഐക്ക് ചെയ്യാൻ കഴിയും. അതിനാൽ ഇതിന്റെ ഗുണങ്ങൾ വ്യത്യസ്ത മേഖലകളിലും വ്യത്യസ്ത വിപണികളിലും വ്യത്യസ്തമായിരിക്കും. എല്ലായിടത്തും എഐ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പോകുന്നു അത് ഉയർന്ന തലത്തിലുള്ള ജോലികൾ ചെയ്യാൻ ആളുകളെ പ്രാപ്തരാക്കും, അദ്ദേഹം വ്യക്തമാക്കി. ആളുകളില്ലാത്ത വിപണികളിൽ അത് മനുഷ്യർക്ക് പകരമാകുകയും പ്രതീക്ഷിക്കുന്ന സേവനം നൽകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഡാറ്റാ സ്വകാര്യതയും അതിന്റെ സംരക്ഷണത്തിനുമായി ഇന്ത്യ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡാറ്റ സ്വകാര്യതയും സംരക്ഷണവും സംബന്ധിച്ച് നിയമങ്ങൾ ഒരു വശത്ത് കൊണ്ടുവരുമ്പോൾ, ഡാറ്റാ ശാക്തീകരണം ഉറപ്പുവരുത്തുന്ന ഡിഇപിഎ പോലുള്ളവ ഇവിടെ സൃഷ്ടിക്കപ്പെടുകയാണ്. ഇവ രണ്ടും സംയോജിപ്പിച്ചുള്ള പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്, അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Money/
AI | ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഇന്ത്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement