Twitter | ഇനി ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാം; എഡിറ്റ് ബട്ടൺ സംവിധാനവുമായി ട്വിറ്റര്‍
- Published by:Arun krishna
- news18-malayalam
Last Updated:
തുടക്കത്തിൽ വെരിഫൈഡ് അക്കൗണ്ടിന് മാത്രമേ ഈ സൗകര്യം ലഭ്യമാകു
ഇനി ട്വീറ്റുകൾ അയച്ചതിന് ശേഷം എഡിറ്റ് ചെയ്യാൻ കഴിയും. എഡിറ്റ് ബട്ടൺ എന്ന പുതിയ ഓപ്ഷൻ കൂടി ട്വിറ്റർ ആരംഭിച്ചു. തുടക്കത്തിൽ വെരിഫൈഡ് അക്കൗണ്ടുകൾക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ.ഒരു ട്വീറ്റ് അയച്ച് 30 മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്യാന്‍ കഴിയും വിധമാണ് പുതിയ ഓപ്ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ട്വീറ്റ് കണ്ടാൽ അത് എഡിറ്റ് ചെയ്തതാണെന്ന് മനസിലാക്കാനും കഴിയും.
if you see an edited Tweet it's because we're testing the edit button
this is happening and you'll be okay
— Twitter (@Twitter) September 1, 2022
കൂടാതെ ട്വീറ്റിന്റെ എഡിറ്റ് ഹിസ്റ്ററിയും ദൃശ്യമാകും. ഒപ്പം പഴയ ട്വീറ്റും ഹിസ്റ്ററിയില്‍ കാണാം.തുടക്കത്തിൽ വെരിഫൈഡ് അക്കൗണ്ടിന് മാത്രമേ ഈ സൗകര്യം ലഭ്യമാകു എന്ന് ട്വിറ്റര്‍ അറിയിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 01, 2022 6:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Twitter | ഇനി ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാം; എഡിറ്റ് ബട്ടൺ സംവിധാനവുമായി ട്വിറ്റര്‍