ഇനി വെൻഡിങ് മെഷീൻ വഴി പുസ്തകങ്ങൾ വാങ്ങാം; യുപിഐ വഴി പണവും നൽകാം

Last Updated:

ഇന്ത്യൻ സാമ്പത്തിക ശാസ്ത്രം, യുജിസി, മാർക്കറ്റിങ്, മെഷീൻ ലേണിങ് തുടങ്ങി വളരെ വ്യത്യസ്തമായ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് ഇതിലുള്ളത്

ഇന്ത്യയുടെ ബിസിനസ് ഹബ്ബായ ബെംഗളൂരു (Bengaluru) അത്യാധുനിക കണ്ടുപിടിത്തങ്ങൾ കൊണ്ടും പലപ്പോഴും ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ ഒരു പുതിയ പുസ്തക വെൻഡിങ് മെഷീനാണ് ( Book Vending Machine) നഗരത്തിലെ പുത്തൻ ട്രെൻഡ്. സോഷ്യൽ മീഡിയയിൽ (Social Media) ഈ വെൻഡിങ് മെഷീൻെറ ചിത്രങ്ങൾ വൈറലാണ്. യുപിഐ പേയ്മെൻറ് ഓപ്ഷനും ഇതിനുണ്ടെന്നതാണ് വലിയ പ്രത്യേകത. രമണൻ എന്ന എക്സ് പ്രൊഫൈലിൽ നിന്നാണ് ഈ വെൻഡിങ് മെഷീൻെറ ചിത്രം പ്രചരിച്ച് തുടങ്ങിയത്.
ഇന്ത്യൻ സാമ്പത്തിക ശാസ്ത്രം, യുജിസി, മാർക്കറ്റിങ്, മെഷീൻ ലേണിങ് തുടങ്ങി വളരെ വ്യത്യസ്തമായ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് ഇതിലുള്ളത്. #PrepareWell എന്ന ഹാഷ് ടാഗും ഈ പിയേഴ്സൺ വെൻഡിങ് മെഷീന് മുകളിൽ എഴുതി വെച്ചിട്ടുണ്ട്. പീക്ക് ബെംഗളൂരു എന്ന സോഷ്യൽ മീഡിയ പ്രൊഫൈലിനെ ടാഗ് ചെയ്ത് കൊണ്ടാണ് രമണൻ ഈ കൌതുകക്കാഴ്ച്ച പങ്കുവെച്ചിരിക്കുന്നത്. ബെംഗളൂരു നഗരത്തിലെ വ്യത്യസ്തവും രസകരവുമായ കാഴ്ചകളെ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രൊഫൈലാണ് പീക്ക് ബെംഗളൂരു.
മത്സരപരീക്ഷകൾ എഴുതാൻ വേണ്ടി തയ്യാറെടുക്കുന്ന നിരവധി പേർ ബെംഗളൂരു നഗരത്തിലുണ്ട്. അവരെ പ്രത്യേകമായി ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ വെൻഡിങ് മെഷീൻ. അവർക്ക് സഹായകരമാവുന്ന പുസ്തകങ്ങളുടെ ശേഖരമാണ് ഇതിലുള്ളത്. മാർക്കറ്റിങ് മേഖലയിലെ വ്യത്യസ്ത മേഖലയിലുള്ള വിദഗ്ദരുടെ പുസ്തകങ്ങൾ ഇതിൽ നിന്നും ലഭിക്കും. സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട അപൂർവ പുസ്തകങ്ങളും വെൻഡിങ് മെഷീൻെറ ശേഖരത്തിലുണ്ട്.
advertisement
രണ്ട് ഘടകങ്ങൾ കാരണമാണ് ഈ മെഷീൻ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്. ഭക്ഷണ സാധനങ്ങളും വെള്ളവുമൊക്കെയാണ് പൊതുവിൽ വെൻഡിങ് മെഷീനിൽ കാണാറുള്ളത്. എന്നാൽ ഈ വെൻഡിങ് മെഷീൻ അക്കാര്യത്തിൽ വ്യത്യസ്തമാവുകയാണ്. രണ്ടാമത്തേത് പണം ഇട്ടുകൊണ്ടാണ് പൊതുവിൽ വെൻഡിങ് മെഷീനിൽ നിന്ന് സാധനങ്ങൾ എടുക്കാൻ സാധിക്കാറുള്ളത്. എന്നാലിവിടെ ഗൂഗിൾ പേ വഴിയും ഫോൺ പേ വഴിയുമെല്ലാം ഉപഭോക്താക്കൾക്ക് പണം അടയ്ക്കാൻ സാധിക്കും.
advertisement
പുസ്തകങ്ങൾ വായിക്കുന്ന ശീലമെല്ലാം കുറഞ്ഞുവെന്ന പരാതികൾ ഉയരുന്ന കാലത്താണ് ബെംഗളൂരു പോലൊരു മെട്രോപൊളിറ്റൻ നഗരത്തിൽ ഇത്തരമൊരു പുസ്തക വെൻഡിങ് മെഷീൻ തരംഗമാവുന്നത്. “പുസ്തകങ്ങൾക്കായി ഇതാ ഒരു വെൻഡിങ് മെഷീൻ. യുപിഐ വഴി പണവും അടയ്ക്കാം,” ഇങ്ങനെയൊരു ക്യാപ്ഷനുമായാണ് എക്സ് യൂസർ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പണം അടച്ച് സാധനങ്ങൾ എടുക്കുന്ന രീതിയിൽ നിന്ന് മാറി യുപിഐ വഴി പണം നൽകുന്ന വെൻഡിങ് മെഷീനുകൾ നേരത്തെ തന്നെ ബെംഗളൂരുവിലുണ്ട്.
എന്നാൽ പുസ്തക വെൻഡിങ് മെഷീനുകൾ ഇന്ത്യയിൽ തന്നെ അത്ര സാധാരണയായി കാണാറുള്ളതല്ല. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരും ഉദ്യോഗാർഥികളുമെല്ലാം പുത്തൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നാണ് ഈ ഉദ്യമത്തിന് പിന്നിലുള്ളവർ കരുതുന്നത്. ഏതായാലും സോഷ്യൽ മീഡിയയും വെൻഡിങ് മെഷീൻ ഏറ്റെടുത്ത് കഴിഞ്ഞു. ബെംഗളൂരുവിന് പിന്നാലെ മറ്റ് നഗരങ്ങളിലേക്കും ഈ ട്രെൻഡ് വ്യാപിക്കട്ടെയെന്നാണ് ചിത്രത്തിന് താഴെ ചിലർ കമൻറ് ചെയ്തിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഇനി വെൻഡിങ് മെഷീൻ വഴി പുസ്തകങ്ങൾ വാങ്ങാം; യുപിഐ വഴി പണവും നൽകാം
Next Article
advertisement
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
  • സൂര്യകുമാർ യാദവിന് ഐസിസി മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി, ബിസിസിഐ അപ്പീൽ നൽകിയിട്ടുണ്ട്.

  • പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സൂര്യകുമാർ യാദവിനെതിരെ ഐസിസിയിൽ ഔദ്യോഗികമായി പരാതി നൽകി.

  • പാകിസ്ഥാൻ ബൗളർ ഹാരിസ് റൗഫിന് മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി.

View All
advertisement