ഇന്ത്യയില് ദിവസേന ദശലക്ഷക്കണക്കിന് ആളുകള് വാട്ട്സ്ആപ്പ് (whatsapp) ഉപയോഗിക്കുന്നുണ്ട്. ഈ മെസേജിംഗ് ആപ്പ് ഉപയോഗിക്കുന്നതിന് നിരവധി കാരണങ്ങളുമുണ്ട്. ഇപ്പോള് ഡിജിലോക്കര് സേവനവും (digilocker service) വാട്സ്ആപ്പില്
ലഭ്യമാകും. പാന് കാര്ഡ് (PAN card), ഡ്രൈവിംഗ് ലൈസന്സ് (driving licence) പത്താം ക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ്സ് മാര്ക്ക് ഷീറ്റുകള് പോലുള്ള പ്രധാനപ്പെട്ട രേഖകള് ഇനി വാട്സ്ആപ്പ് വഴി ഡൗണ്ലോഡ് ചെയ്യാം.
അതായത്, ഡിജിലോക്കര് ആപ്പിലേക്കോ വെബ്സൈറ്റിലേക്കോ പോകാതെ തന്നെ സര്ക്കാര് സേവനങ്ങള് വാട്സ്ആപ്പ് പ്ലാറ്റ്ഫോമില് ലഭ്യമാക്കുകയാണ്. വാട്ട്സ്ആപ്പിലൂടെ പുതിയ ഡിജിലോക്കര് അക്കൗണ്ട് തുടങ്ങാനും സാധിക്കും. 'MyGov ഹെല്പ്പ്ഡെസ്കില് ഡിജിലോക്കര് സേവനങ്ങള് വാഗ്ദാനം ചെയ്യുന്നത് വാട്ട്സ്ആപ്പ് വഴി പൗരന്മാര്ക്ക് അവശ്യ സേവനങ്ങളിലേക്ക് ലളിതമായ ആക്സസ് നല്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ്,'' MyGov സര്വീസ് സിഇഒ അഭിഷേക് സിംഗ് പറഞ്ഞു.
100 മില്യണിലധികം ഉപയോക്താക്കള് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്ന് ഡിജിലോക്കര് അവകാശപ്പെടുന്നുണ്ട്. കൂടാതെ 5 ബില്ല്യണിലധികം ഡോക്യുമെന്റുകള് സ്കാന് ചെയ്ത് വിതരണം ചെയ്തിട്ടുണ്ട്. ഡിജിലോക്കറിന് ഇന്ത്യന് ഗതാഗത മന്ത്രാലയത്തിന്റെ അംഗീകാരമുണ്ട്, കൂടാതെ രാജ്യത്തെവിടെയുമുള്ള ട്രാഫിക് പൊലീസുകാര്ക്ക് ഡ്രൈവിംഗ് ലൈസന്സ്, ടൂ വീലര് മോട്ടോര് ഇന്ഷുറന്സ് അല്ലെങ്കില് ആര്സി എന്നിവയുടെ ഡിജിറ്റല് കോപ്പികള് ഡിജിലോക്കറിലൂടെ കാണിക്കാനും ആളുകളെ അനുവദിക്കുന്നു.
വാട്ട്സ്ആപ്പ് വഴി നിങ്ങളുടെ ഡിജിലോക്കര് അക്കൗണ്ട് ആക്സസ് ചെയ്യുന്നതിന്, നിങ്ങളുടെ ആധാര് നമ്പര് ഉപയോഗിച്ച് സൈന് ഇന് ചെയ്യേണ്ടതുണ്ട്, അത് നിങ്ങളുടെ രജിസ്റ്റര് ചെയ്ത മൊബൈല് നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി വഴി സ്ഥിരീകരിക്കും.
ഡിജിലോക്കറില് നിന്ന് നിങ്ങളുടെ രേഖകള് ഡൗണ്ലോഡ് ചെയ്യാന് വാട്ട്സ്ആപ്പ് എങ്ങനെ ഉപയോഗിക്കാം?
വാട്ട്സ്ആപ്പ് തുറക്കുക
DigiLocker എന്ന മെസേജ് +91- 9013151515 ലേക്ക് അയയ്ക്കുക
ഒരു ഡിജിലോക്കര് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നതിനോ ഓതന്റിക്കേറ്റ് ചെയ്യുന്നതിനോ ഉള്ള ഓപ്ഷനുകള് നിങ്ങള്ക്ക് കാണാം
ഡോക്യുമെന്റുകള് ഡൗണ്ലോഡ് ചെയ്യാനുള്ള ഓപ്ഷനും ഇതില് ഉണ്ടാകും. (നിങ്ങളുടെ ആധാര് നമ്പര് ഉപയോഗിച്ച് സൈന് അപ്പ് ചെയ്തതിന് ശേഷം). പാന് കാര്ഡ്, ഡ്രൈവിംഗ് ലൈസന്സ്, വാഹന രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് (ആര്സി), പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് മാര്ക്ക് ഷീറ്റുകള് എന്നിവ പോലുള്ള ഡോക്യുമെന്റ് ഓപ്ഷനുകളുള്ള ഒരു മെനു ഇതില് ഉണ്ടാകും. ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവര്ക്ക് മാത്രമേ രേഖകള് ആക്സസ് ചെയ്യാന് സാധിക്കുകയുള്ളൂ എന്ന ഉറപ്പും ഡിജിലോക്കര് നല്കുന്നുണ്ട്.
ഡിജിറ്റല് ഇന്ത്യ സംരംഭത്തിന്റെ ഭാഗമായി കേന്ദ്രസര്ക്കാര് അവതരിപ്പിച്ച സേവനമാണ് ഡിജിലോക്കര്. രാജ്യത്തെ പൗരന്മാര്ക്ക് അവരുടെ പ്രധാനപ്പെട്ടതും ഔദ്യോഗികവുമായ രേഖകള് ഡിജിറ്റല് രൂപത്തില് സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യം ഡിജിലോക്കര് ലഭ്യമാക്കുന്നു. ഡ്രൈവിങ് ലൈസന്സ്, പാന് കാര്ഡ്, രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് ഉള്പ്പെടെയുള്ള രേഖകള് ഡിജിറ്റല് രൂപത്തില് ഡിജിലോക്കറില് സൂക്ഷിക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.