ലോകമെമ്പാടും വാട്സാപ്പ് നിശ്ചലം; സന്ദേശങ്ങൾ കൈമാറാനാകുന്നില്ല
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ന് ഉച്ചക്ക് 12.30ഓടുകൂടിയാണ് വാട്സാപ്പ് സേവനങ്ങൾക്ക് തടസം നേരിട്ടത്
പ്രമുഖ ഓൺലൈൻ മെസേജിങ് ആപ്പായ വാട്സാപ്പ് ലോകമെമ്പാടും നിശ്ചലമായി. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല. ലോകവ്യാപകമായി പ്രശ്നം റിപ്പോർട്ട് ചെയ്തതായി ട്വിറ്ററിൽ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇതുസംബന്ധിച്ച് വാട്സാപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്ന് ഉച്ചക്ക് 12.30ഓടുകൂടിയാണ് വാട്സാപ്പ് സേവനങ്ങൾക്ക് തടസം നേരിട്ടത്. വാട്സാപ്പ് സ്റ്റോറികളും ലോഡാവുന്നില്ല. വാട്സാപ്പിന്‍റെ സമൂഹമാധ്യമ ഹാൻഡിലുകളിൽ ഇതുസംബന്ധിച്ച് വിശദീകരണമൊന്നും നൽകിയിട്ടില്ല. ഡെസ്ക്ടോപ്പിലും ലാപ്ടോപ്പിലും കണക്ട് ചെയ്ത് ഉപയോഗിക്കാവുന്ന വാട്സാപ്പ് വെബ്ബും ലഭ്യമാകുന്നില്ല.
WhatsApp services have been down for the last 30 minutes. pic.twitter.com/9WL4mMFTRO
— ANI (@ANI) October 25, 2022
advertisement
പ്രതിമാസം 200 കോടിയോളം സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ചാറ്റ് പ്ലാറ്റ്‌ഫോമാണ് വാട്സാപ്പ്. ഫേസ്ബുക്കിനും യൂട്യൂബിനും ശേഷം മൂന്നാമത്തെ വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 25, 2022 1:37 PM IST