5ജി വിമാനങ്ങളെ അപകടത്തിലാക്കുമോ? ഭീതിയിൽ അമേരിക്കൻ പൈലറ്റുമാർ

Last Updated:

വിമാനങ്ങളുടെ റേഡിയോ (റഡാർ) അൾട്ടിമീറ്ററുകൾക്ക് പ്രശ്നങ്ങൾ സംഭവിക്കുന്നതായി അമേരിക്കയിലെ പൈലറ്റുമാരാണ് അടുത്തിടെ വ്യാപകമായി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിരിക്കുന്നത്.

ലോകത്തെമ്പാടും 5 ജി വയർലെസ് നെറ്റ്‌വർക്ക് സേവനം ആരംഭിക്കുന്നത് വിമാനങ്ങളെ അപകടത്തിലാക്കുമോ എന്ന ഭീതിയിൽ പൈലറ്റുമാർ. വിമാനങ്ങളുടെ റേഡിയോ (റഡാർ) അൾട്ടിമീറ്ററുകൾക്ക് പ്രശ്നങ്ങൾ സംഭവിക്കുന്നതായി അമേരിക്കയിലെ പൈലറ്റുമാരാണ് അടുത്തിടെ വ്യാപകമായി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിരിക്കുന്നത്. ടേക്ക് ഓഫിൻ്റെയും ലാൻ്റിംഗിൻ്റെയും സമയത്തും പർവ്വതങ്ങളിലേക്ക് ഇടിച്ചിറങ്ങുന്നത് ഒഴിവാക്കാനും സഹായകമായ ഉപകരണമാണിത്.
ക്രിട്ടിക്കൽ ഓട്ടോപൈലറ്റ്, ഓട്ടോ ത്രോട്ടിൽ, ഇൻസ്ട്രുമെൻ്റ് ലാൻ്റിംഗ് സിസ്റ്റങ്ങളിലും അൾട്ടിമീറ്ററിൻ്റെ ഉപയോഗം പ്രധാനമാണ്. ലോകത്തെ പ്രമുഖ എഞ്ചിനിയറിംഗ് മാസികയായ ഐഇഇഇ സ്പെക്ട്രം നാസയുടെ ഏവിയേഷൻ സേഫ്റ്റി റിപ്പോർട്ടിംഗ് സിസ്റ്റത്തിനായി തയ്യാറാക്കിയ ഒരു റിപ്പോർട്ട് പ്രകാരം ഈ വർഷം തുടക്കത്തിൽ 5ജി സേവനം ആരംഭിച്ചതിനു ശേഷം, സമാനമായ സി-ബാൻഡ് തരംഗങ്ങൾ ഉപയോഗിക്കുന്ന അൾട്ടിമീറ്ററുകൾക്ക് തകരാർ സംഭവിക്കുന്നത് വളരെയധികം വർദ്ധിച്ചിട്ടുണ്ട്.
ഈ വർഷം ജനുവരിയിൽ, അമേരിക്കയിലെ ടെന്നസിക്ക് മുകളിൽ കൂടി പറന്ന മൂന്ന് വിമാനങ്ങൾക്കെങ്കിലും ഒരേ സമയം അൾട്ടിമീറ്റർ തകരാറുകൾ സംഭവിച്ചിട്ടുണ്ട്. നിയോഗിക്കപ്പെട്ട ഉയരത്തിൽ വിമാനം നിലനിർത്തുന്നത് അസാധ്യമാക്കുന്ന തരത്തിലുള്ള പ്രശ്നമാണ് സംഭവിക്കുന്നത് എന്ന് ഒരു പൈലറ്റ് പറഞ്ഞു.
advertisement
ഒരു ജെറ്റിൻ്റെ ഓട്ടോപൈലറ്റ് നിയന്ത്രണം പൂർണ്ണമായി നഷ്ടമാകുകയും ഇതിൻ്റെ ലാൻ്റിംഗ് സമയത്ത് ഫയർ എഞ്ചിനുകൾ അടക്കം തയ്യാറാക്കി നിർത്തുകയും ചെയ്തു. റിപ്പോർട്ട് പ്രകാരം, ഫെബ്രുവരിയിൽ, ന്യൂഓർലിയൻസിലെ ലൂയിസ് ആംസ്ട്രോംഗ് അന്താരാഷ്ട്ര എയർപോർട്ടിൽ ഇറങ്ങാൻ തയ്യാറെടുത്ത ഒരു വിമാനത്തിന്, അപകടകരമാം വിധം താഴ്ന്നു പറക്കുന്നതായി മുന്നറിയിപ്പ് ലഭിച്ചിരുന്നു. 1000 അടിയിലും കുറവ് ഉയരത്തിലായിരുന്നു വിമാനത്തിൻ്റെ സ്ഥാനം.
മാർച്ചിൽ, ഓട്ടോ പൈലറ്റിൽ ലോസ് ആഞ്ചലസ് അന്താരാഷ്ട്ര എയർപോർട്ടിലേക്ക് ലാൻ്റ് ചെയ്യുകയായിരുന്ന ഒരു ചരക്കു വിമാനം തറനിരപ്പിൽ നിന്ന് 100 അടി ഉയരത്തിൽ വെച്ച് അതിവേഗം താഴാൻ തുടങ്ങി. ഈ മൂന്ന് സംഭവങ്ങളും, ഈ വർഷം തന്നെ നടന്ന മറ്റു പല സംഭവങ്ങളും വിമാനങ്ങളുടെ റേഡിയോ അൾട്ടിമീറ്ററുകളുടെ തകരാർ കാരണം നടന്നതാണ് എന്നാണ് പൈലറ്റുമാരുടെ അഭിപ്രായം.
advertisement
നാസ സൂക്ഷിക്കുന്ന, പൊതു ഡാറ്റാബേസായ എഎസ്ആർഎസ് പ്രകാരം, ജനുവരിക്കും മെയ്ക്കും ഇടയിൽ, റഡാർ അൾട്ടിമീറ്ററുകൾക്ക് തകരാർ ഉണ്ടായ 93 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാധാരണ വർഷത്തിൽ ഇക്കാലയളവിൽ ഏതാനും സംഭവങ്ങൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യാറുള്ളത്.
ബഫർ സോണുകളുള്ള 50 എയർപോർട്ടുകളുടെ സമീപപ്രദേശത്ത് 5ജി തടസ്സം സൃഷ്ടിച്ചതാകാൻ സാധ്യതയുള്ള 40 സംഭവങ്ങൾ എഎസ്ആർഎസ് റിപ്പോർട്ടിൽ അടങ്ങിയിട്ടുണ്ട്. ആറ് തവണ പ്രശ്നം റിപ്പോർട്ട് ചെയ്ത ഫീനിക്സ് സ്കൈ ഹാർബർ അന്താരാഷ്ട്ര വിമാനത്താവളമാണ് ഇതിൽ മുന്നിൽ ഉള്ളത്. യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) ഇതിൽ പകുതിയിൽ അധികം റിപ്പോർട്ടുകൾ അവലോകനം ചെയ്തിട്ടുണ്ട്. ഏകദേശം 80 സംഭവങ്ങളിൽ 5ജി തടസ്സം സൃഷ്ടിച്ചു എന്ന കാര്യം തള്ളിക്കളയാനാകില്ലെന്നാണ് ഇവരുടെ വിലയിരുത്തൽ.
advertisement
റിപ്പോർട്ട് പ്രകാരം, ജനുവരി മുതൽ ഇത്തരം 550 സംഭവങ്ങൾ എങ്കിലും റിപ്പോർട്ട് ചെയ്തതതായി എഫ്എഎയുടെ ഉയർന്ന തലത്തിലുള്ള ഡാറ്റ സൂചിപ്പിക്കുന്നുണ്ട്. പ്രശ്നം കുറയ്ക്കുന്നതിന് വയർലെസ് ദാതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ഫലം കാണുന്നുണ്ടെന്നാണ് എഫ്എഎയുടെ അനുമാനം. ഇത് ഒരു വർഷം കൂടി നീട്ടാൻ ജൂണിൽ കാരിയർമാരുമായി ധാരണയായിട്ടുണ്ട്.
പുതിയ സെൽ ടവറുകളും ഉപകരണങ്ങളും ജെറ്റുകളുടെ റഡാർ അൾട്ടിമീറ്ററുകളെ തകരാറിലാക്കുമെന്ന ആശങ്കകൾ യുഎസ് എഫ്എഎ ആദ്യകാലത്ത് തള്ളിയിരുന്നു.
advertisement
യുഎസ്സിൽ, വെരിസോണും എടി ആൻ്റ് ടിയും ഉൾപ്പെടെയുള്ള വയർലെസ് ദാതാക്കൾ 5ജി ഫ്രീക്വൻസിക്കായി 80 ബില്ല്യൺ ഡോളറിൽ അധികം തുക ചിലവഴിച്ചിട്ടുണ്ട്. എഎസ്ആർഎസ്സിലെ അൾട്ടിമീറ്റർ സംബന്ധമായ പരാതികൾ കുറയുന്നുണ്ടെങ്കിലും 5ജി സാങ്കേതികവിദ്യയിൽ കൂടുതൽ ശക്തമായ നിയന്ത്രണം വേണമെന്നാണ് പൈലറ്റുമാരുടെ അഭിപ്രായമെന്നും റിപ്പോർട്ട് പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Tech/
5ജി വിമാനങ്ങളെ അപകടത്തിലാക്കുമോ? ഭീതിയിൽ അമേരിക്കൻ പൈലറ്റുമാർ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement