ChatGPT കോച്ചിംഗ് സെന്ററുകള്‍ക്കും എഡ്ടെക് സ്ഥാപനങ്ങള്‍ക്കും വെല്ലുവിളിയാകുമോ?
- Published by:Naseeba TC
- news18-malayalam
Last Updated:
ചാറ്റ്ജിപിടി വിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരം വര്‍ധിപ്പിക്കുമെങ്കിലും കോച്ചിംഗ് സ്ഥാപനങ്ങള്‍ക്ക് ഇവ വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്
സാങ്കേതിക രംഗത്തുള്ളവർക്ക് ഇന്ന് സുപരിചിതമായ ഒന്നാണ് ചാറ്റ് ജിപിടി. വിദ്യാഭ്യാസ മേഖലയിൽ വിപ്ലകരമായ മാറ്റങ്ങള്‍ കൊണ്ടുവരാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിഞ്ഞേക്കുമെന്ന് കണക്കാക്കപ്പെടുന്നു. ചാറ്റ്ജിപിടി വിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരം വര്‍ധിപ്പിക്കുമെങ്കിലും കോച്ചിംഗ് സ്ഥാപനങ്ങള്‍ക്ക് ഇവ വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.
കോച്ചിംഗ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് എഐ സാങ്കേതിക വിദ്യ ഉണ്ടാക്കുന്ന തടസ്സത്തിന്റെ സ്വഭാവം മനസ്സിലാക്കാന്‍ ആദ്യം ഈ സ്ഥാപനങ്ങള്‍ നല്‍കി വരുന്ന സേവനങ്ങളെപ്പറ്റി വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. നിലവില്‍ എല്ലാ കോച്ചിംഗ് സെന്ററുകളും പ്രധാനമായും മൂന്ന് സേവനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ഉള്ളടക്കം ലളിതമാക്കി പഠിപ്പിക്കുക, വിവിധ ടെസ്റ്റുകള്‍ നടത്തി വിലയിരുത്തുക, ടെസ്റ്റ് പ്രകടനത്തെ അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികളുടെ പുരോഗതി വിലയിരുത്തുക എന്നിവയാണ് എല്ലാ പരിശീലന കേന്ദ്രങ്ങളിലും പൊതുവായി നടക്കുന്നത്. ഈ സേവനങ്ങള്‍ക്കെല്ലാം നിശ്ചിത തുകയും കോച്ചിംഗ് സെന്ററുകള്‍ ഈടാക്കുന്നുണ്ട്.
advertisement
അതേസമയം എഐ ഉപയോഗിക്കുന്നതിലൂടെ ഈ സേവനങ്ങളെല്ലാം തന്നെ വളരെയധികം നൂതനമായ രീതിയില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തുകയും ചെയ്യും. ഉള്ളടക്കം ലളിതമാക്കി പഠിപ്പിക്കുക എന്നത് എഐ സാങ്കേതിക വിദ്യയിലൂടെ വളരെ എളുപ്പത്തില്‍ നടക്കുന്നതാണ്. വ്യക്തിഗത അധ്യാപനത്തിന്റെ എല്ലാ സാധ്യതയും ഇതിലുപയോഗിക്കാന്‍ സാധിക്കും. യൂട്യൂബ് ഡൈജസ്റ്റ് പോലുള്ള എഐ ടൂളും ഇന്ന് ലഭ്യമാണ്. മണിക്കൂറുകള്‍ നീണ്ട ക്ലാസ്സുകളുടെ സംഗ്രഹിച്ച രൂപം സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ പഠിപ്പിക്കാന്‍ ഇത്തരം സാങ്കേതിക വിദ്യയ്ക്ക് സാധിക്കും.
advertisement
Also Read- AI കാരണം ജോലി നഷ്ടപ്പെടുമെന്ന പേടിയുണ്ടോ? എഐ യുഗത്തിൽ തിരഞ്ഞെടുക്കേണ്ട കരിയറുകളെക്കുറിച്ച് ഇലോൺ മസ്‌ക്
പരീക്ഷയ്ക്ക് ആവശ്യമായ വലിയ നോട്ടുകള്‍ ചെറിയ രൂപത്തിലേക്ക് മാറ്റി അതിന്റെ സംക്ഷിപ്ത രൂപം വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുവാനും ചാറ്റ് ജിപിടിയ്ക്ക് കഴിയും. വിദ്യാര്‍ഥികളുടെ ആവശ്യമറിഞ്ഞ് പഠനനോട്ടുകള്‍ തയ്യാറാക്കാനും ഈ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുന്നതാണ്. ഇതെല്ലാം കൊണ്ട് തന്നെ വ്യക്തിഗത പഠനത്തിന്റെ ഏക സ്രോതസ്സാണ് കോച്ചിംഗ് സെന്ററുകള്‍ എന്ന രീതിയിലും മാറ്റം വരും.
advertisement
കോച്ചിംഗ് സെന്ററുകള്‍ നല്‍കുന്ന മറ്റൊരു സേവനമാണ് പരീക്ഷകൾ. എന്നാല്‍ ചാറ്റ് ജിപിടി പോലെയുള്ള എഐ സാങ്കേതിക വിദ്യയ്ക്ക് ഒരു കോച്ചിംഗ് സെന്ററില്‍ നിന്ന് ലഭിക്കുന്നതിനെക്കാള്‍ വലിയ രീതിയില്‍ പരീക്ഷകൾ നടത്താനും വിദ്യാർത്ഥികളുടെ പഠന നിലവാരം അളക്കാനും സാധിക്കുന്നതാണ്. പരിധിയില്ലാത്ത ചോദ്യങ്ങളാണ് ഇവയില്‍ നിന്ന് ലഭിക്കുക. കൂടാതെ ചോദ്യങ്ങള്‍ക്കുള്ള ശരി ഉത്തരം അതുമായി ബന്ധപ്പെട്ട മറ്റ് വസ്തുതകള്‍ എന്നിവയെല്ലാം തന്നെ ലളിതമായ ഭാഷയില്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കാനും ഇതിലൂടെ സാധിക്കും.
advertisement
മനുഷ്യര്‍ക്കും എഡ്‌ടെക്ക് സ്ഥാപനങ്ങള്‍ക്കും വെല്ലുവിളി
കോച്ചിംഗ് സെന്ററുകളും മറ്റ് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും നല്‍കുന്ന മറ്റൊരു സേവനമാണ് പഠനനിലവാരം സംബന്ധിച്ച ഫീഡ്ബാക്ക്. എംസിക്യൂ അടിസ്ഥാനമാക്കിയുള്ള പരീക്ഷകള്‍ വിലയിരുത്തുന്നതിന് എളുപ്പമാണ്. എന്നാല്‍ ഇടിഎസ് പോലുള്ള സ്ഥാപനങ്ങള്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഉത്തരങ്ങള്‍ വിലയിരുത്താന്‍ ആരംഭിച്ചിട്ടുണ്ട്. ഈ മേഖലയില്‍ ഇനിയും മാറ്റങ്ങള്‍ വരേണ്ടതുണ്ട്.
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സാധാരണ അവരുടെ വ്യാഖ്യാനങ്ങള്‍ കൂടി ഉപയോഗിച്ച് ഉത്തരങ്ങള്‍ സ്വമേധയ ആണ് വിലയിരുത്തുന്നത്. ഈ രീതി ഉടന്‍ തന്നെ കാലഹരണപ്പെട്ടേക്കാം. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഒസിആര്‍ ടൂളുകള്‍ ഉപയോഗിച്ച് ഉത്തരം വിശകലനം ചെയ്യാനും സാധിക്കും. വിദ്യാര്‍ത്ഥികളുടെ കൈയ്യക്ഷരം തിരിച്ചറിഞ്ഞ് ഉത്തരങ്ങള്‍ വിശകലനം ചെയ്യാനും സാധിക്കും.
advertisement
അതേസമയം ലോകത്തെ പ്രമുഖ കോച്ചിംഗ് സ്ഥാപനങ്ങള്‍ ഈ സാങ്കേതിക വിദ്യയ്ക്ക് നേരെ കണ്ണടച്ചിരിക്കുകയല്ല. സാങ്കേതിക വിദ്യ തങ്ങളുടെ മേഖലയിലേക്ക് കൂടി വ്യാപിക്കാന്‍ പല സ്ഥാപനങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്.
പ്രമുഖ ഓൺലൈന്‍ കോച്ചിംഗ് സ്ഥാപനമായ അണ്‍അക്കാദമി എഐ സ്ഥാപനമായ കോഹേഴ്‌സീവ് എഐയുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. കൂടാതെ ബൈജൂസ് ആപ്പും തങ്ങള്‍ക്കായി ഒരു എഐ ടൂള്‍ വികസിപ്പിച്ച് കഴിഞ്ഞു. ബട്രി എന്നാണ് ഈ എഐ ടൂളിന്റെ പേര്.
സമാനമായി ഖാന്‍ അക്കാദമിയും ഖാന്‍മിഗോ എന്ന പേരില്‍ ഒരു എഐ ടീച്ചിംഗ് അസിസ്റ്റന്റിനെ പുറത്തിറക്കുന്നുണ്ട്. ഓപ്പണ്‍ ഐയുമായി സഹകരിച്ചാണ് ഈ കണ്ടെത്തല്‍.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
May 23, 2023 7:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ChatGPT കോച്ചിംഗ് സെന്ററുകള്‍ക്കും എഡ്ടെക് സ്ഥാപനങ്ങള്‍ക്കും വെല്ലുവിളിയാകുമോ?