• HOME
 • »
 • NEWS
 • »
 • money
 • »
 • Xiaomi 13 Pro | കണ്ണഞ്ചിപ്പിക്കുന്ന ഫിനിഷിംഗും കിടിലൻ ക്യാമറയുമായി ഷവോമി 13 പ്രോ വിപണിയില്‍

Xiaomi 13 Pro | കണ്ണഞ്ചിപ്പിക്കുന്ന ഫിനിഷിംഗും കിടിലൻ ക്യാമറയുമായി ഷവോമി 13 പ്രോ വിപണിയില്‍

ഷവോമി 13 പ്രോയുടെ മറ്റൊരു പ്രധാന സവിശേഷത അതിലുപയോഗിച്ചിരിക്കുന്ന ക്യാമറ ടെക്‌നോളജിയാണ്

 • Share this:

  അഫോര്‍ഡബിള്‍ ബ്രാന്‍ഡ് എന്ന നിലയില്‍ വിപണി കീഴടക്കിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളാണ് ഷവോമി. 2023 ല്‍ ഷവോമിയുടെ പുതിയ പതിപ്പായ ഷവോമി 13 പ്രോയുമായി കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. 79,999 രൂപയാണ് വില. ഈ ഫോണിന്റെ പ്രധാന സവിശേഷതകളെപ്പറ്റി അറിയാം.

  പ്രത്യേകതകള്‍

  എംഐ 11ലെ സെറാമിക് ഫിനിഷ് കടമെടുത്താണ് ഷവോമി 13 പ്രോ നിര്‍മ്മിച്ചിരിക്കുന്നത്. അത് ഫോണിന് പ്രീമിയം ടച്ച് നല്‍കുന്നു. കറുപ്പും വെളുപ്പം നിറത്തില്‍ നിങ്ങള്‍ക്ക് ഫോൺ ലഭിക്കുന്നതാണ്. ക്യാമറ മൊഡ്യൂള്‍ ആണ് മറ്റൊരു സവിശേഷത. പവര്‍, വോളിയം ബട്ടണുകൾ സ്ഥാപിച്ചിരിക്കുന്ന വലതുവശത്തെ ഫ്രെയിമിലും പ്രീമിയം ഫിനിഷിംഗ് കാണാം.

  ക്വാഡ് HD+ ഡിസ്‌പ്ലേയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 120Hz വരെ വേരിയബിള്‍ റിഫ്രഷ് റേറ്റും 1900 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും ഈ ഡിസ്‌പ്ലെയില്‍ നല്‍കിയിട്ടുണ്ട്. സാധാരണയായി കര്‍വുകള്‍ സ്‌ക്രീനില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഷവോമി 13 പ്രോയില്‍ അത്തരം ഒരു തടസ്സവുമില്ല. ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ചിപ്പ് സെറ്റ് ആണ് ഷവോമി 13 പ്രോയിലുള്ളത്. കൂടാതെ 12 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഈ പ്രത്യേകതകൾ കൊണ്ട് മികച്ച പെര്‍ഫോര്‍മന്‍സ് കാഴ്ചവെയ്ക്കുന്ന ഫോണാണിത്.

  Also Read- മടക്കാവുന്ന ഡിസ്പ്ലേ, എട്ട് മണിക്കൂർ ബാറ്ററി ലൈഫ്; അസൂസ് സെൻബുക്ക് 17 ഫോൾഡ് ഒഎൽഇഡി ലാപ്ടോപ്പ് റിവ്യൂ

  ഷവോമി 13 പ്രോയുടെ മറ്റൊരു പ്രധാന സവിശേഷത അതിലുപയോഗിച്ചിരിക്കുന്ന ക്യാമറ ടെക്‌നോളജി തന്നെയാണ്. ലൈക്കയുമായി സഹകരിച്ച് നിര്‍മ്മിച്ച ക്യാമറയാണ് ഫോണില്‍ സ്ഥാപിച്ചിരിക്കുന്നത്. സോണിയില്‍ നിന്നുള്ള പുതിയ 1 ഇഞ്ച് സെന്‍സറും വൈവിധ്യമാര്‍ന്ന ലൈക്ക പോര്‍ട്രെയിറ്റ് ലെന്‍സുകളും ഫോണില്‍ സജ്ജീകരിക്കുന്നതിന് കമ്പനിയുടെ ജര്‍മ്മനിയിലെ സെന്ററില്‍ ലൈക്ക ടീമുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. പോര്‍ട്രേയ്റ്റ് ലെന്‍സ് വഴിയുള്ള ബ്ലാക്ക് ആന്റ് വൈറ്റ് മോഡ് ക്യാമറയുടെ പ്രത്യേകതയാണ്. ഷവോമി ഇതുവരെ പുറത്തിറക്കിയതില്‍ വെച്ച് ഏറ്റവും മികച്ച ക്യാമറയാണ് ഇതെന്ന് വേണം പറയാന്‍.

  4,820 mAh ബാറ്ററിയാണ് ഷവോമി 13 പ്രോയില്‍ ഉള്ളത്. 120W വയേഡ് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും 50W വയര്‍ലെസ് ചാര്‍ജിങ് സപ്പോര്‍ട്ടുമുള്ള ബാറ്ററിയാണിത്. 10W റിവേഴ്‌സ് ചാര്‍ജിങ് സപ്പോര്‍ട്ടും ഡിവൈസിനുണ്ട്. 20 മിനിറ്റില്‍ താഴെ സമയം മതിയാകും ബാറ്ററി ചാര്‍ജിംഗിന് എന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.

  Also Read- ഫോൺ ചൂടാകുമെന്ന പേടി വേണ്ട; പുത്തൻ കൂളിംഗ് സാങ്കേതികവിദ്യയുമായി വൺപ്ലസ് 11 കൺസെപ്റ്റ്

  പോരായ്മകൾ

  ഫോണിന്റെ ഹാര്‍ഡ് വെയര്‍ മികച്ചതാണെങ്കിലും സോഫ്റ്റ് വെയര്‍ രംഗത്ത് കമ്പനി അല്‍പ്പം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് പൊതുവെയുള്ള അഭിപ്രായം.

  ഷവോമിയുടെ 10,000 രൂപ മുതല്‍ 80,000 രൂപ വരെയുള്ള എല്ലാ ഡിവൈസുകളിലും അതിന്റെ MIUI ലഭ്യമാണ്. എന്നാൽ ഷവോമി 13 പ്രോ പോലെയുള്ള ഉയര്‍ന്ന നിലവാരമുള്ള ഡിവൈസുകൾക്ക് കമ്പനി എങ്ങനെ കൂടുതൽ പിന്തുണ നൽകുമെന്നാണ് കണ്ടറിയേണ്ടത്.മൂന്ന് വര്‍ഷത്തെ ഒഎസ് അപ്ഡേറ്റുകളും അഞ്ച് വര്‍ഷത്തെ സുരക്ഷാ പാച്ചുകളും ഉപകരണത്തിന് ലഭിക്കുമെന്ന് കമ്പനി പറയുന്നുണ്ട്.

  ഷവോമി 13 പ്രോ വാങ്ങണോ?

  കമ്പനിയുടെ പ്രീമിയം ഫോണുകളുടെ നല്ലൊരു തുടക്കമാണ് ഷവോമി 13 പ്രോ. ലൈക്കയുമായി ചേർന്നുള്ള പ്രവര്‍ത്തനം ഫോണ്‍ ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. ഫോണിന്റെ ബാറ്ററി ലൈഫും ഏറെ സ്വീകാര്യമാണ്. വ്യത്യസ്ത നിറങ്ങളോട് കൂടിയ ഡിസ്‌പ്ലേയും ആരാധകരെ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സോഫ്റ്റ് വെയര്‍ സെറ്റപ്പുമായി ബന്ധപ്പെട്ട ചില ആശങ്കകളൊഴിച്ചാല്‍ മികച്ച അനുഭവം നല്‍കുന്ന ഫോണാകും ഷവോമി 13 പ്രോയെന്നാണ് കരുതുന്നത്.

  Published by:Naseeba TC
  First published: