നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഫോബ്‌സ് അതിസമ്പന്ന പട്ടികയില്‍ 10 മലയാളികള്‍; സമ്പന്നൻ എം എ യൂസഫലി

  ഫോബ്‌സ് അതിസമ്പന്ന പട്ടികയില്‍ 10 മലയാളികള്‍; സമ്പന്നൻ എം എ യൂസഫലി

  35,600 കോടി രൂപയുടെ ആസ്തിയുമായാണ് യൂസഫലി മലയാളികളുടെ ഇടയില്‍ ഒന്നാമനായത്.

  ma yusuff ali

  ma yusuff ali

  • Share this:
   ദുബായ്: ഫോബ്‌സിന്റെ ഇന്ത്യക്കാരായ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പത്ത് മലയാളികള്‍ ഇടം പിടിച്ചു. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറിന്റെ (35,600 കോടി രൂപ) ആസ്തിയുമായാണ് യൂസഫലി മലയാളികളുടെ ഇടയില്‍ ഒന്നാമനായത്. ആഗോളതലത്തില്‍ 589ാം സ്ഥാനവും ഇന്ത്യയില്‍ 26ാമനുമായാണ് യൂസഫലി പട്ടികയില്‍ ഇടം നേടിയത്. കഴിഞ്ഞ വര്‍ഷം 445 കോടി ഡോളറായിരുന്നു യൂസഫലിക്കുണ്ടായിരുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസഫലിയാണ്.

   Also Read- ആര്‍ ബി ഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി; 2021-22 വര്‍ഷത്തെ ജിഡിപി വളര്‍ച്ച 10.5

   330 കോടി ഡോളര്‍ ആസ്തിയോടെ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്ന മലയാളിയായി. പട്ടികയിൽ ഇടം നേടിയ മലയാളികളിൽ മൂന്നാം സ്ഥാനത്ത് ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപകൻ ബൈജൂ രവീന്ദ്രനും ആര്‍പി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ രവി പിള്ളയുമാണ്. ഇരുവര്‍ക്കും 250 കോടി ഡോളര്‍ വീതമാണ് ആസ്തി. ഇൻഫോസിസ് മേധാവി ആയിരുന്ന എസ് ഡി ഷിബുലാല്‍(190 കോടി ഡോളര്‍), ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി (140 കോടി ഡോളര്‍), ജോര്‍ജ് അലക്‌സാണ്ടർ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ് (എന്നിവര്‍ 130 കോടി ഡോളര്‍), ടി എസ് കല്യാണരാമന്‍ (100 കോടി ഡോളര്‍) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികള്‍.

   Also Read- വായ്പകൾക്ക് ഇനി പലിശ കൂടും; SBI, HDFC വായ്പാ ഓഫറുകൾ അവസാനിച്ചു: പുതിയ നിരക്ക് അറിയാം

   ഫോബ്സിന്റെ 2019ലെ ശതകോടീശ്വര പട്ടികയിലും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഇടം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടുകൾ പ്രകാരം ലുലു ഗ്രൂപ്പ് ഇൻറര്‍നാഷണലിന് 810 കോടി ഡോളറിൻെറ വാർഷിക വിറ്റുവരവുണ്ട്. അലിയുടെ മരുമകൻ ഷംസീർ വയലിൽ ആണ് ലുലുവിന്റെ ഹെൽത്ത് കെയര്‍ ബിസിനസുകൾ നടത്തുന്നത്. കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ ഉൾപ്പെടെ ഓഹരി പങ്കാളിത്തമുണ്ട്. 2013 ൽ കൊച്ചിയിൽ ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ നിർമിച്ചതിന് പിന്നാലെ. 2016 ൽ 170 മില്യൺ ഡോളറിന് ലണ്ടനിലെ വൈറ്റ്ഹാളിലുള്ള സ്കോട്ട്ലൻഡ് യാർഡ് കെട്ടിടം സ്വന്തമാക്കിയിരുന്നു. ഇത് ഇപ്പോൾ ഗ്രേറ്റ് സ്കോട്‍ലൻഡ് യാര്‍ഡ് ഹോട്ടൽ എന്ന ആഡംബര ഹോട്ടൽ ആണ്.

   Also Read- Petrol Diesel Price| എട്ടാം ദിവസവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില
   Published by:Rajesh V
   First published:
   )}