UNION BUDGET 2019: പ്രവാസികള്‍ക്ക് നാട്ടില്‍ എത്തിയാലുടന്‍ ആധാര്‍
Last Updated:
നേരത്തെ പ്രവാസികൾക്ക് ആധാര്‍ ലഭിക്കാന്‍ 180 ദിവസം കാത്തിരിക്കണമായിരുന്നു.
ന്യൂഡല്‍ഹി: നാട്ടിലെത്തിയാലുടന്‍ പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കുമെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ഓണ്‍ അറൈവലായി ആധാര്‍ നല്‍കുമെന്നാണ് ബജറ്റില്‍ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ ആധാര്‍ ലഭിക്കാന്‍ അപേക്ഷ നല്‍കി 180 ദിവസം കാത്തിരിക്കണമായിരുന്നു. ഇതൊഴിവാക്കി പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ ഉപയോഗിച്ച് ആധാര്‍ എടുക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 05, 2019 4:35 PM IST