ഗംഗാനദിയെ ചരക്ക് നീക്കത്തിനുള്ള പ്രധാന ജലപാതയായി രൂപാന്തരപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റിലുള്ളത്. ജലഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിലൂടെ ചരക്ക് നീക്കത്തിന്റെയും ആഭ്യന്തര വ്യാപാരത്തിന്റെയും ചെലവ് കുറയ്ക്കാനാകുമെന്ന് നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിന്റെ ആദ്യഭാഗത്ത് പറയുന്നു. ഉൾനാടൻ ജലഗാതഗത സംവിധാനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും റോഡിലൂടെയും റെയിൽവെയിലൂടെയുമുള്ള ചരക്ക് നീക്കം ഉൾനാടൻ ജലഗതാഗതത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇതേ ലക്ഷ്യത്തോടെയാണ് വാരണാസിയിൽ മൾട്ടി മോഡൽ കാർഗോ ടെർമിനൽ സ്ഥാപിക്കുമെന്ന് മന്ത്രി നേരത്തെ പ്രഖ്യാപിച്ചത്. 'ഇതിനൊപ്പം സഹിബ്ഗഞ്ചിലും ഹാൽദിയയിലും പുതിയ രണ്ട് ടെർമിനലുകൾ 2020ൽ പൂർത്തിയാക്കുമെന്നാണ് മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചാത്തല വികസനം പൂർത്തിയായാൽ ഗംഗയിലൂടെയുള്ള ചരക്കുനീക്കം സുഗമമാകും. നാലുവര്‍ഷത്തിനുള്ളിൽ ഗംഗയിലൂടെയുള്ള ചരക്കുനീക്കം നാലുമടങ്ങായി വർധിക്കുമെന്ന് നിർമല സീതാരാമൻ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.