Union Budget 2023 | 47 ലക്ഷം യുവതീയുവാക്കൾക്ക് സ്റ്റൈപൻഡ്; നാഷണൽ അപ്രന്‍റീഷിപ്പ് പ്രമോഷൻ സ്കീം പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ

Last Updated:

47 ലക്ഷം യുവതീയുവാക്കൾക്ക് സ്റ്റൈപൻഡ് തുക നേരിട്ട് അക്കൌണ്ടിൽ നൽകുന്ന പദ്ധതിയാണിത്

ന്യൂഡൽഹി: മൂന്നു വർഷത്തിനുള്ളിൽ 47 ലക്ഷം യുവാക്കൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പുതിയ പദ്ധതി ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ബജറ്റ് പ്രസംഗത്തിനിടെയാണ് നാഷണൽ അപ്രന്‍റീഷിപ്പ് പ്രമോഷൻ സ്കീം മന്ത്രി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് 47 ലക്ഷം യുവതീയുവാക്കൾക്ക് സ്റ്റൈപൻഡ് ലഭ്യമാക്കും. സ്റ്റൈപൻഡ് തുക നേരിട്ട് അക്കൌണ്ടിൽ നൽകുന്ന പദ്ധതിയാണിത്.
രാജ്യത്ത് 157 പുതിയ നഴ്സിങ് കോളേജുകൾ സ്ഥാപിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. 2014 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച 157 മെഡിക്കല്‍ കോളേജുകളോട് അനുബന്ധിച്ചായിരിക്കും നഴ്‌സിങ് കോളേജുകള്‍ ആരംഭിക്കുക.
ആദിവാസി മേഖലയില്‍ 748 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ക്കും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനിടെ ഇതിനായി 38,800 അധ്യാപകരെ കേന്ദ്രസർക്കാർ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി രാജ്യത്താകമാനം 30 സ്‌കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ കേന്ദ്രങ്ങളും മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
advertisement
കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ലോകോത്തരനിലവാരമുള്ള പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനായി നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കും. ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്കും ഇത് ലഭ്യമാകുന്നതിനായി പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ഫിസിക്കല്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്നും ബജറ്റിൽ നിർദേശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Money/
Union Budget 2023 | 47 ലക്ഷം യുവതീയുവാക്കൾക്ക് സ്റ്റൈപൻഡ്; നാഷണൽ അപ്രന്‍റീഷിപ്പ് പ്രമോഷൻ സ്കീം പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ
Next Article
advertisement
ഇനി സർക്കാർ വാഹനങ്ങൾ 'KL-90'; രജിസ്ട്രേഷൻ തിരുവനന്തപുരത്ത്
ഇനി സർക്കാർ വാഹനങ്ങൾ 'KL-90'; രജിസ്ട്രേഷൻ തിരുവനന്തപുരത്ത്
  • സംസ്ഥാനത്ത് സർക്കാർ വാഹനങ്ങൾക്ക് KL 90 എന്ന പ്രത്യേക രജിസ്ട്രേഷൻ സീരീസ് ഏർപ്പെടുത്തുന്നു.

  • KL 90 D സീരീസിൽ സംസ്ഥാന സർക്കാർ, KL 90 A, KL 90 E സീരീസിൽ കേന്ദ്ര സർക്കാർ.

  • KL 90 B, KL 90 F സീരീസിൽ തദ്ദേശ സ്ഥാപനങ്ങൾ, KL 90 C സീരീസിൽ അർധസർക്കാർ.

View All
advertisement