നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യാൻ ഒരു പ്രത്യേക മിടുക്ക് വേണം. ഒരു നിക്ഷേപകന്‍ (investor) എന്ന നിലയിൽ, നിങ്ങൾക്ക് ഒന്നുകിൽ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ സ്വയം മാനേജ് ചെയ്യാം. അല്ലെങ്കിൽ ഒരു പ്രൊഫഷണൽ സ്ഥാപനത്തെ സമീപിക്കാം. പലർക്കും സ്വന്തം നിക്ഷേപങ്ങൾ കൈകാര്യം ചെയ്യാൻ അറിയില്ല. അതാലോചിക്കുമ്പോൾ തന്നെ ഭയമാണ് എന്ന് ചിലർ പറയാറുമുണ്ട്. അവിടെയാണ് മ്യൂച്വൽ ഫണ്ടുകൾ (Mutual Funds) നിങ്ങളെ സഹായിക്കുന്നത്. ഒരു പ്രൊഫഷണൽ ഫണ്ട് മാനേജ്മെന്‍റ് കമ്പനിയിലെ ജീവനക്കാരെ അവരുടെ വിദ്യാഭ്യാസം, അനുഭവപരിജ്ഞാനം, നൈപുണ്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിവിധ ചുമതലകള്‍ ഏല്‍പിച്ചിരിക്കുന്നത്.
നിക്ഷേപിക്കാൻ ഒരുങ്ങുമ്പോൾ വിപണിയെക്കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ലെങ്കിൽ ഈ ദൗത്യം മികച്ച രീതിയിൽ നിർവഹിക്കാൻ നിങ്ങൾക്ക് ഒരു കമ്പനിയെ സമീപിക്കാം. ഒരു വീടുണ്ടാക്കുമ്പോൾ അത് കുറ്റമറ്റതാക്കാൻ ആര്‍ക്കിടെക്റ്റിനെ സമീപിക്കുന്നത് പോലെയാണിത്. ഇനി നിങ്ങൾക്ക് വിപണിയെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടും ചിലവഴിക്കാൻ സമയമില്ലെങ്കിലും നിങ്ങൾക്ക് നിക്ഷേപത്തിനായി മറ്റു കമ്പനികളെ ആശ്രയിക്കാം. അതായത് നിങ്ങള്‍ക്ക് ഡ്രൈവിങ്ങ് അറിയാമെങ്കിലും ഒരു ഡ്രൈവറെ നിയമിക്കുന്നതു പോലെ. മ്യൂച്വല്‍ ഫണ്ടുകളുടെ ഏറ്റവും മികച്ച നേട്ടങ്ങളില്‍ ഒന്നാണ് പ്രൊഫഷണല്‍ ഫണ്ട് മാനേജ്മെന്‍റ്. മ്യൂച്വല്‍ ഫണ്ടുകള്‍ ഇന്ത്യയിലെ മികച്ച നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ്. ഇന്നത്തെ യുവതലമുറ നിക്ഷേപത്തിന്റെ കാര്യം വരുമ്പോള്‍ പ്രധാനമായും തിരഞ്ഞെടുക്കുന്നതും മ്യൂച്വല്‍ ഫണ്ടുകള്‍ തന്നെ.
ആദ്യമായി നിക്ഷേപത്തിലേക്ക് തിരിയുന്നവര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ ചിലപ്പോഴെങ്കിലും അല്പം ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. നിക്ഷേപിക്കുന്നതിന് മുന്‍പ് മ്യൂച്വല്‍ ഫണ്ടുകളെ കുറിച്ച് പ്രാഥമിക ധാരണയുണ്ടാക്കുന്നത് മുന്നോട്ടുള്ള തീരുമാനങ്ങള്‍ക്ക് ഊര്‍ജ്ജം പകരും. വിപണിയിലെ അപകടസാധ്യതകള്‍ കുറയ്ക്കാനും നിങ്ങളുടെ വരുമാനം വര്‍ധിപ്പിച്ച് ആഗ്രഹിക്കുന്ന തരത്തിലുള്ള സാമ്പത്തിക ലക്ഷ്യം കൈവരിക്കാനും നിക്ഷേപ വിദഗ്ധര്‍ നിങ്ങളെ സഹായിക്കുന്നു. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് വഴി നിക്ഷേപകന് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് പരിശോധിക്കാം.
വൈവിധ്യവൽക്കരണം
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന് വൈവിധ്യവൽക്കരണമാണ്. ഒന്നിലധികം മേഖലകളിൽ ഒരു നിക്ഷേപം വ്യാപിപ്പിക്കുന്ന പ്രക്രിയയാണിത്.
നിങ്ങൾക്ക് ചെറിയ തുകകള്‍ നിക്ഷേപിക്കാം
ചെറിയ തുകകള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം (എസ്‌ഐപി). ഓരോ മാസവും 500 രൂപ മുതലുള്ള നിക്ഷേപങ്ങള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നടത്താവുന്നതാണ്. അതായത് കൂടുതല്‍ പണം സ്വരൂപിക്കുന്നത് വരെ വലിയൊരു കാലയളവിന്റെ കാത്തിരിപ്പ് ആവശ്യമില്ലെന്നാണ് എസ്‌ഐപി നിക്ഷേപത്തിന്റെ പ്രത്യേകത.
എല്ലാ തരത്തിലുള്ള നിക്ഷേപകര്‍ക്കും ഫണ്ടുകള്‍ ലഭ്യമാണ്
മ്യൂച്വല്‍ ഫണ്ടുകളിൽ രണ്ടായിരത്തിലധികം സ്‌കീമുകൾ ലഭ്യമാണ്. ഇതിൽ നിന്നും നിക്ഷേപകര്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ചുള്ള നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കാന്‍ കഴിയും. അപകടസാധ്യത കുറഞ്ഞ നിക്ഷേപങ്ങളാണ് നിങ്ങള്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത്തരത്തിലുള്ള നിക്ഷേപങ്ങളും മ്യൂച്വല്‍ ഫണ്ടുകളില്‍ ലഭ്യമാണ്. മിതമായ റിസ്‌ക് എടുക്കാന്‍ പറ്റുന്ന ആളാണെങ്കില്‍ അത്തരക്കാര്‍ക്ക് ഹൈബ്രിഡ് ഫണ്ടുകള്‍ ലഭ്യമാണ്. റിസ്‌കുകള്‍ ഏറ്റെടുക്കാന്‍ പറ്റുന്ന ആളാണെങ്കില്‍ ഓഹരി വിപണിയിലേക്ക് കടക്കാം.
വിവിധതരത്തിലുള്ള വിഭാഗങ്ങള്‍
ഒരു മ്യൂച്വല്‍ ഫണ്ട് സാധാരണയായി നിക്ഷേപം നടത്താറുള്ളത് രണ്ട് പ്രധാന അസറ്റ് ക്ലാസുകളിലാണ്. ഓഹരി, ഡെബ്റ്റ് എന്നിവയാണ് അവ. പലതരം നിക്ഷേപ സാധ്യതകളാണ് മ്യൂച്വല്‍ ഫണ്ട് നിങ്ങൾക്ക് മുൻപിൽ തുറക്കുന്നത്. നിക്ഷേപിക്കുമ്പോൾ ഒരു പക്ഷെ ഒരു കമ്പനിയുടെ മൂന്നോ നാലോ ഓഹരികള്‍ നിങ്ങള്‍ക്ക് ലഭിക്കും. പക്ഷേ മ്യൂച്വല്‍ ഫണ്ടുകളിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ ഒരേ വിലയ്ക്ക് നിരവധി സ്റ്റോക്കുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. വിവിധ തരത്തിലുള്ള വിഭാഗങ്ങളുള്ളതിനാല്‍ കുറച്ച് നിക്ഷേപങ്ങൾ മോശം പ്രകടനം കാഴ്ച വെച്ചാലും മറ്റുള്ളവ നഷ്ടം നികത്താന്‍ സഹായിക്കും.
ഉയര്‍ന്ന ലിക്വിഡിറ്റി
ഉയര്‍ന്ന ലിക്വിഡിറ്റിയാണ് മ്യൂച്വല്‍ ഫണ്ടുകളിലേക്ക് വലിയ തോതില്‍ ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് ഏതു സമയത്തും യൂണിറ്റുകള്‍ വാങ്ങാനും വില്‍ക്കാനും ഇവിടെ സാധിക്കും. മ്യൂച്വല്‍ ഫണ്ടിലെ ഒന്നോ അതില്‍ അധികമോ ഫണ്ടുകള്‍ മോശം പ്രകടനം കാഴ്ച വെക്കുകയാണെങ്കില്‍ നിക്ഷേപകന് പണം പിന്‍വലിച്ച് മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഫണ്ടുകളിലേക്ക് പോകാവുന്നതാണ്. ഏത് സമയത്തും പണം പിന്‍വലിക്കാനുള്ള സൗകര്യം അവ നല്‍കുന്നു.
നികുതി ബാധ്യത കുറയ്ക്കും
നികുതി ഇളവും സ്വത്ത് സമ്പാദിക്കലുമാണ് മ്യൂച്വല്‍ ഫണ്ടുകളിൽ നിന്നും ലഭിക്കുന്ന മറ്റൊരു നേട്ടം. 1961ലെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം ഇഎല്‍എസ്എസില്‍ നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കും. ഈ സെക്ഷന്‍ വഴി ഒരു വ്യക്തിക്ക് 1,50,000 രൂപ വരെ പ്രതിവര്‍ഷം കിഴിവ് ലഭിക്കും. സെക്ഷന്‍ 80 സി പ്രകാരം റിബേറ്റ് ലഭിക്കുന്ന എല്ലാ നിക്ഷേപങ്ങള്‍ക്കും ഇഎല്‍എസ്എസ് ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു.
കീശ കാലിയാകില്ല
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുകയെന്നത് തികച്ചും ചെലവ് കുറഞ്ഞ രീതിയാണ് . കാരണം ഒരു നിക്ഷേപകന്‍ നേരിട്ട് ഓഹരി വാങ്ങുകയാണെങ്കിൽ അവര്‍ക്ക് സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ്, ബ്രോക്കറേജ് എന്നിവ നല്‍കേണ്ടി വരും. മാത്രമല്ല കൂടുതല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ തുക ചെലവാകുകയും ചെയ്യും. മ്യൂച്വല്‍ ഫണ്ടുകളുടെ കാര്യത്തില്‍ ഫണ്ട് മാനേജര്‍മാരാണ് ഇടപാടുകള്‍ നടത്തുന്നത്. അതിനാല്‍ ഈ ചെലവുകളെല്ലാം ഒഴിവാക്കുകയും നിക്ഷേപകന് മികച്ച നേട്ടം ലഭിക്കുകയും ചെയ്യുന്നു.
എസ്ഐപി വഴിയോ ലംപ്‌സം തുകകള്‍ വഴിയോ നിക്ഷേപിക്കാം
നിക്ഷേപകനെന്ന നിലയില്‍ ഒരാള്‍ക്ക് രണ്ട് തരത്തില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്താൻ കഴിയും . ഒറ്റത്തവണ നൽകുന്ന ലംപ്‌സം പേയ്‌മെന്റ്, സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ എന്നിവയാണ് അവ. നിങ്ങളുടെ കൈയ്യില്‍ വലിയൊരു തുകയാണ് ഉള്ളതെങ്കില്‍ ലംപ്‌സം തുക വഴി നിക്ഷേപിക്കാം. അല്ല കുറഞ്ഞ തുകയാണ് കൈയ്യിലുള്ളതെങ്കില്‍ എസ്‌ഐപി തിരഞ്ഞെടുക്കാം. അതാകുമ്പോൾ ചെറിയ തുകകൾ വഴി കൃത്യമായി നിക്ഷേപിച്ചു കൊണ്ടിരിക്കാം.
Also Read- Mutual Fund| എന്താണ് മ്യൂച്വൽ ഫണ്ട്? വിവിധ തരം മ്യൂച്വൽ ഫണ്ടുകൾ ഏതൊക്കെ?
ഉദാഹരണത്തിന് നിങ്ങളുടെ കൈവശം ഒരു ലക്ഷം രൂപയുണ്ടെങ്കില്‍ ലംപ്‌സം നിക്ഷേപം വഴി ഒറ്റത്തവണയായോ 10000 രൂപ 10 പ്രതിമാസ ഗഡുക്കളായോ നിക്ഷേപിക്കാം. ഇനി അതല്ല വലിയൊരു തുക നിങ്ങളുടെ കൈയ്യില്‍ ഇല്ലെങ്കില്‍ ചുരുങ്ങിയത് 500 രൂപ മുതലുള്ള തുക എസ്‌ഐപി വഴിയും നിക്ഷേപിക്കാം.
പിന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യം എന്താണെന്നു വെച്ചാൽ നിങ്ങൾക്ക് സ്വന്തമായി ഒരു പ്രൊഫഷണൽ മാനേജരെ നിയമിക്കണമെങ്കിൽ ചുരുങ്ങിയത് ഇരുപതു ലക്ഷം രൂപ വേണം. അങ്ങനെ നോക്കുമ്പോൾ ഒരു സാധാരണ നിക്ഷേപകന് പ്രൊഫഷണൽ മാനേജർ വേണമെങ്കിൽ മ്യൂച്വൽ ഫണ്ടാണ് മികച്ച വഴി.
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് ഇന്ന് വളരെ പ്രയോജനകരമാണ്, പ്രത്യേകിച്ചും നിങ്ങൾ ലളിതവും എന്നാൽ വൈവിധ്യമാർന്നതുമായ നിക്ഷേപ മാർഗം തേടുകയാണെങ്കിൽ മ്യൂച്വൽ ഫണ്ടുകൾ സൗകര്യപ്രദമാണ്.
ഇന്നത്തെ കാലഘട്ടത്തിൽ പണം നിക്ഷേപിക്കാൻ നിരവധി ഓപ്ഷനുകൾ ഉണ്ട്. ഏറ്റവും എളുപ്പമുള്ള ഓപ്ഷനുകളിൽ ഒന്ന് മ്യൂച്വൽ ഫണ്ടുകളാണ്. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ അറിഞ്ഞിരുന്നാൽ നഷ്ടങ്ങളിൽ നിന്നോ അനാവശ്യമായ അപകടങ്ങളിൽ നിന്നോ രക്ഷ നേടാൻ അത് നിങ്ങളെ സഹായിക്കും. അതുവഴി ദീർഘകാലത്തേക്ക് സമ്പത്ത് സൃഷ്ടിക്കാനും കഴിയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mutual Fund, Mutual Funds