നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Education Loan| വിദ്യാഭ്യാസ ലോണിന്റെ പ്രതിമാസ തിരിച്ചടവ് തുക അറിയണോ? ഉപയോഗിക്കാം ഇഎംഐ കാൽക്കുലേറ്റർ 

    Education Loan| വിദ്യാഭ്യാസ ലോണിന്റെ പ്രതിമാസ തിരിച്ചടവ് തുക അറിയണോ? ഉപയോഗിക്കാം ഇഎംഐ കാൽക്കുലേറ്റർ 

    ലോണിന്റെ ഭാഗികമായ മുൻകൂർ അടവുകൾ നടത്താൻ ബാങ്കുകൾ എല്ലാ വർഷവും അനുവദിക്കും. അത്തരം പേയ്മെന്റുകൾ നടത്താൻ താൽപ്പര്യമുണ്ടെങ്കിൽ ഇഎംഐ കാൽക്കുലേറ്ററിൽ വിശദാംശങ്ങൾ നൽകാം.

    വിദ്യാഭ്യാസ വായ്പ

    വിദ്യാഭ്യാസ വായ്പ

    • Share this:
      വിദ്യാഭ്യാസ വായ്പ (Education Loan) എടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട ധാരാളം കാര്യങ്ങളുണ്ട്. വായ്പയുടെ പലിശ നിരക്കും വായ്പ തുകയും മാത്രം അറിഞ്ഞിരുന്നാൽ പോരാ. ലോൺ ലഭിച്ചാൽ പ്രതിമാസം എത്ര രൂപ തിരിച്ചടയ്ക്കേണ്ടി വരുമെന്ന് കൂടി നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം. വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കുമ്പോൾ പ്രതിമാസ പേയ്മെന്റുകൾ അല്ലെങ്കിൽ, ലോണിന്റെ മൊത്തം ചെലവ് അറിയുന്നതിന് നിങ്ങൾക്ക് വിദ്യാഭ്യാസ വായ്പ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കാവുന്നതാണ്. ലോൺ തുക, പലിശ നിരക്ക്, കാലാവധി, പ്രോസസ്സിംഗ് ഫീസ് എന്നീ വിശദാംശങ്ങൾ നൽകിയാൽ പ്രതിമാസ ഇൻസ്റ്റാൾമെന്റിന്റെ എസ്റ്റിമേറ്റ് ലഭിക്കും. കൂടാതെ, എത്ര പലിശ അടയ്ക്കേണ്ടി വരുമെന്നും വിശദമായ അമോർട്ടൈസേഷൻ ടേബിളും പോലുള്ള നിർണായക വിവരങ്ങളും ലഭിക്കും. 

      ലോണിന്റെ ഭാഗികമായ മുൻകൂർ അടവുകൾ നടത്താൻ ബാങ്കുകൾ എല്ലാ വർഷവും അനുവദിക്കും. അത്തരം പേയ്മെന്റുകൾ നടത്താൻ താൽപ്പര്യമുണ്ടെങ്കിൽ ഇഎംഐ കാൽക്കുലേറ്ററിൽ വിശദാംശങ്ങൾ നൽകാം. പലിശ തുകയിൽ എത്ര ലാഭിക്കാമെന്നും ലോൺ അടച്ചു തീർക്കേണ്ട കാലാവധി എത്ര വർഷം കുറയുമെന്നും കാൽക്കുലേറ്റർ ഫലം നൽകും. 

      വിദ്യാഭ്യാസ വായ്പയിൽ അടങ്ങിയിട്ടുള്ള ചെലവുകൾ ഏതെല്ലാമെന്ന് നോക്കാം:

      - ട്യൂഷൻ ഫീസ്

      - ഹോസ്റ്റൽ ഫീസ്

      - ഇൻഷുറൻസ് പ്രീമിയം

      - പരീക്ഷ/ ലബോറട്ടറി/ ലൈബ്രൈററി ഫീസ്

      - വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികളുടെ യാത്രാ ചെലവ് 

      - പുസ്തകങ്ങൾ/ ഉപകരണങ്ങൾ/ യൂണിഫോം എന്നിവയുടെ വില

      - കോഴ്‌സ് പൂർത്തിയാക്കാൻ ആവശ്യമായ കമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്‌ടോപ്പിന്റെ വില

      - സ്ഥാപന ബില്ലുകൾ/ രസീതുകൾ , കോഷൻ ഡെപോസിറ്റ്, കെട്ടിട ഫണ്ട്

      - പഠന ടൂറുകൾ/തീസിസ്/പ്രോജക്റ്റ് വർക്ക് എന്നിങ്ങനെയുള്ള കോഴ്സ് പൂർത്തിയാക്കാൻ ആവശ്യമായ മറ്റ് ചെലവുകൾ

      സാധാരണയായി, ലോൺ തിരിച്ചടവ് കാലാവധി നിങ്ങളുടെ കോഴ്‌സ് പൂർത്തിയാക്കി 6-12 മാസങ്ങൾക്ക് ശേഷമോ നിങ്ങൾക്ക് ജോലി ലഭിച്ചതിന് ശേഷമോ ആണ് ആരംഭിക്കുക. വിവിധ വായ്പക്കാർ അപേക്ഷകർക്ക് വായ്പ തിരിച്ചടയ്ക്കുന്നതിന് വ്യത്യസ്ത മൊറട്ടോറിയം കാലയളവാണ് നൽകുന്നത്. ലോൺ ഇഎംഐകൾ വഴി തുക തിരിച്ചടയ്ക്കണം. ലഭ്യമായ വായ്പാ തിരിച്ചടവിന്റെ വ്യത്യസ്തമായ രീതികൾ ഏതൊക്കെയെന്ന് നോക്കാം.

      - ഇന്റർനെറ്റ് ബാങ്കിങ്

      - ചെക്ക്

      - ഡയറക്ട് ഡെബിറ്റ്

      - ഡിമാൻഡ് ഡ്രാഫ്റ്റ്

      വിദ്യാഭ്യാസ വായ്പയുടെ നേട്ടങ്ങളും സവിശേഷതകളും

      - ഒരു കോടി രൂപ വരെയുള്ള ലോണുകൾ ലഭ്യമാണ്

      - 15 വർഷം വരെയാണ് വായ്പ തിരിച്ചടവ് കാലാവധി

      - ഇന്ത്യയിലും വിദേശത്തുമുള്ള പഠനത്തിനായി വിദ്യാഭ്യാസ ലോണുകൾ ലഭിക്കും

      - ചില ബാങ്കുകൾ വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് വായ്പ വിതരണം ചെയ്യും

      - ആവശ്യമായ രേഖകൾ ശേഖരിക്കാൻ ഡോർ-സ്റ്റെപ്പ് സേവനം നൽകുന്നു

      - ബാങ്കിലെ ജീവനക്കാരുടെ മക്കൾക്ക് പല ബാങ്കുകളും മുൻഗണന നൽകുന്നു

      - ചില ബാങ്കുകൾ വിദ്യാർത്ഥിനികൾക്ക് പലിശയിൽ ഇളവ് നൽകുന്നു

      - കോഴ്സ് പൂർത്തിയാക്കിയതിന് ശേഷം 1 വർഷം വരെ മോറട്ടോറിയം കാലയളവുണ്ടാകും. ഈ കാലയളവിൽ വായ്പയിൽ പണം തിരികെ അടയ്ക്കേണ്ടതില്ല.

      - അടച്ച പലിശയിൽ 8 വർഷം വരെ നികുതി ആനുകൂല്യങ്ങൾ ലഭിക്കും

      വിദ്യാഭ്യാസ വായ്പ തിരിച്ചടവ് പ്രക്രിയയുമായി ബന്ധപ്പെട്ട പ്രധാന വിശദാംശങ്ങൾ:

      - മൊറട്ടോറിയം കാലയളവ്: വിദ്യാർത്ഥികൾക്ക് കോഴ്സ് പൂർത്തിയാക്കിയതിന് ശേഷമോ അല്ലെങ്കിൽ ജോലി ലഭിച്ചതിന് ശേഷമോ വായ്പ അടച്ച് തുടങ്ങാം

      - വിദ്യാഭ്യാസ വായ്പകളുടെ പാർട്ട് പേയ്മെന്റ്: വിദ്യാഭ്യാസ വായ്പയുടെ ഗുണഭോക്താക്കൾക്ക് അവരുടെ വായ്പ ഭാഗികമായി അടയ്ക്കാൻ അനുമതി ലഭിക്കും. 

      - വിദ്യാഭ്യാസ വായ്പയുടെ മുൻകൂർ പേയ്മെന്റ്: ഒരു അപേക്ഷകന് വായ്പ തുകയുടെ മുൻകൂർ പേയ്മെന്റും നടത്താം. ഇതിന് ഒരു പ്രോസസ്സിംഗ് ഫീസ് ഉണ്ടായിരിക്കും. 

      ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുന്നത് എന്തിന്?

      1. നിശ്ചിത കാലാവധിക്കും പലിശ നിരക്കിനുമുള്ള വിദ്യാഭ്യാസ ലോൺ ഇഎംഐകൾ നിമിഷങ്ങൾക്കുള്ളിൽ കണക്കാക്കാം. 

      2. വ്യക്തവും ലളിതവുമാണ്. 

      3. വ്യത്യസ്ത കാലയളവുകളും പലിശ നിരക്കുകളും നൽകുന്നതും, ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നതുമായ ഒരു കോമ്പിനേഷൻ കണ്ടെത്താനാകുമോ എന്ന് നോക്കാം.


      വിദ്യാഭ്യാസ ലോൺ ഇഎംഐ കാൽക്കുലേറ്റർ എങ്ങനെ ഉപയോഗിക്കാം?

      1. ലോൺ തുക - നിങ്ങൾക്ക് ആവശ്യമായ ലോൺ തുക അപ്‌ഡേറ്റ് ചെയ്യുക

      2. കാലാവധി - വിദ്യാഭ്യാസ ലോണിന് ബാധകമായ കാലാവധി നൽകുക

      3. പലിശ നിരക്ക് - നിങ്ങളുടെ വിദ്യാഭ്യാസ വായ്പയ്ക്ക് അനുസരിച്ച് പലിശ നിരക്ക് അപ്‌ഡേറ്റ് ചെയ്യുക

      4. പ്രെോസസ്സിംഗ് ഫീസ് - നിങ്ങളുടെ ലോൺ തുകയ്ക്ക് ബാധകമായ പ്രോസസ്സിംഗ് ഫീസ് അപ്‌ഡേറ്റ് ചെയ്യുക. ഈ ഫീസിനെക്കുറിച്ച് ഉറപ്പില്ലെങ്കിൽ, ബന്ധപ്പെട്ട ലോൺ ഡോക്യുമെന്റുകൾ പരിശോധിക്കുക അല്ലെങ്കിൽ ബാങ്കിൽ നേരിട്ട് അന്വേഷിക്കുക.

      5. പ്രീപേയ്‌മെന്റ് - നിങ്ങളുടെ വിദ്യാഭ്യാസ വായ്പയുടെ മുൻകൂർ പേയ്മെന്റുകൾ നടത്തുന്നതിനുള്ള തീരുമാനം അനുസരിച്ച് ഉചിതമായത് തിരഞ്ഞെടുക്കുക. 

      6. കണക്കുകൂട്ടുക - കാൽക്കുലേറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇതോടെ പ്രക്രിയ പൂർത്തിയാകും.


      വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ

      - വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള അഡിമിഷൻ ലെറ്റർ

      - മാർക് ഷീറ്റുകൾ

      - വയസ്സ് തെളിയിക്കുന്ന രേഖകൾ

      - ഐഡന്റിറ്റി രേഖകൾ

      - വിലാസം തെളിയിക്കുന്ന രേഖകൾ

      - ഒപ്പ്

      - സാലറി സ്ലിപ്പ്

      - ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്

      - വരുമാനം കണക്കാക്കുന്ന ഐടിആർ

      - ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റ്

      - ബാങ്ക് സ്റ്റേറ്റ്മെന്റ്

      - വിറ്റുവരവിന്റെ തെളിവ് (സേവന നികുതി റിട്ടേൺ/ വിൽപ്പന രസീത്)

      - ഒപ്പ് സഹിതമുള്ള ആപ്ലിക്കേഷൻ

      - പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ

      - വിദേശ പഠനത്തിന് അനുയോജ്യമായ വിസ

      വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കുന്നത് എങ്ങനെ?

      ഓൺലൈൻ അപേക്ഷ

      വിദ്യാഭ്യാസ ലോണിന് ഓൺലൈനായി അപേക്ഷിക്കുന്നതിന് രണ്ട് വഴികളാണുള്ളത്. ആദ്യത്തേത്, ഓൺലൈനായി പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്ത് സമർപ്പിക്കുന്ന അപേക്ഷാ ഫോമാണ്. രണ്ടാമത്തേത്, അഭ്യർത്ഥിച്ച എല്ലാ വിശദാംശങ്ങളും നൽകിക്കൊണ്ട് അപേക്ഷിക്കുന്നതാണ്. 

      ഓഫ്‌ലൈൻ അപേക്ഷ

      - ബ്രാഞ്ച് സന്ദർശിക്കുക: ആവശ്യമായ രേഖകൾ സഹിതം അടുത്തുള്ള ബ്രാഞ്ച് സന്ദർശിച്ച് ലോണിന് അപേക്ഷിക്കാം. ഒരു പ്രതിനിധിയുമായി ലോണിന്റെ നിബന്ധനകൾ ചർച്ച ചെയ്ത് ഫോം പൂരിപ്പിച്ച് നേരിട്ട് അപേക്ഷിക്കുക.

      വെർച്വൽ അസിസ്റ്റന്റ്

      ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിന് ഡിജിറ്റൽ രീതികൾ സ്വീകരിക്കുന്നുണ്ട്. നിങ്ങളുടെ സംശയങ്ങൾ തീർക്കുന്നതിനും അപേക്ഷാ നടപടിക്രമങ്ങളിൽ സഹായം അഭ്യർത്ഥിക്കുന്നതിനും ഒരു വെർച്വൽ അസിസ്റ്റന്റ് സേവനവും ഉപയോഗിക്കാവുന്നതാണ്. 

      Also Read- Education Loan Eligibility| വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ എന്തൊക്കെ?
      Published by:Rajesh V
      First published: