സൊമാറ്റോയ്ക്ക് 402 കോടി രൂപയുടെ ജി.എസ്.ടി നോട്ടീസ്; കുടിശിക ഡെലിവറി ചാർജിനുള്ള നികുതിയിൽ

Last Updated:

ഡെലിവറി ചാർജിൻമേലുള്ള നികുതിയാണ് സൊമാറ്റോ അടയ്ക്കാതിരിക്കുന്നത്, ഇത് തുടർന്നും അടയ്ക്കേണ്ടതില്ലെന്നാണ് സൊമാറ്റോയുടെ തീരുമാനം

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
നികുതി കുടിശിക അടയ്ക്കാത്തതിനെ തുടർന്ന് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക് ജി.എസ്.ടിയുടെ കാരണംകാണിക്കൽ നോട്ടീസ്. സൊമാറ്റോ 402 കോടി രൂപയുടെ നികുതി കുടിശിക വരുത്തിയതായാണ് നോട്ടീസിൽ പറയുന്നത്. ഡെലിവറി ചാർജിൻമേലുള്ള നികുതിയാണ് സൊമാറ്റോ അടയ്ക്കാതിരിക്കുന്നത്. ഇത് അടയ്ക്കേണ്ടതില്ലെന്നാണ് സൊമാറ്റോയുടെ തീരുമാനം.
അതേസമയം സൊമാറ്റോയ്ക്ക് ജി.എസ്.ടി നോട്ടീസ് ലഭിച്ചെന്ന വാർത്തയെ തുടർന്ന് ഡിസംബർ 28 ന് Zomato ഓഹരികൾ 2 ശതമാനം ഇടിഞ്ഞു. രാവിലെ 9:27ന് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻഎസ്‌ഇ) സൊമാറ്റോ ഓഹരികൾ 2 ശതമാനം ഇടിഞ്ഞ് 124.50 രൂപയായി. കഴിഞ്ഞ ഒരു മാസത്തിനിടെ സൊമാറ്റോയുടെ ഓഹരി വിലഏകദേശം 10 ശതമാനം ഉയർന്നു നിൽക്കുകയായിരുന്നു.
2019 ഒക്ടോബർ 29 നും 2022 മാർച്ച് 31 നും ഇടയിലുള്ള കാലയളവിൽ പലിശയും പിഴയും സഹിതം 401.7 കോടി രൂപയുടെ നികുതി ബാധ്യതയാണ് കാണിക്കുന്നത്. സെൻട്രൽ ഗുഡ്സിന്റെ സെക്ഷൻ 74 (1) പ്രകാരമാണ് നികുതി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
advertisement
സര്‍വീസ് മേഖലയില്‍ ഉള്‍പ്പെടുന്ന കമ്പനികള്‍ 18 ശതമാനം നികുതിയാണ് അടയ്‌ക്കേണ്ടത്. ഇത് അടച്ചിട്ടില്ല എന്ന് കാണിച്ചാണ് സൊമാറ്റോയ്ക്ക് ജിഎസ്ടി അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ ജിഎസ്ടി അടയ്‌ക്കേണ്ടതില്ല എന്നാണ് കമ്പനിയുടെ വിശദീകരണം.
' ഡെലിവറി പങ്കാളികള്‍ക്ക് വേണ്ടി കമ്പനിയാണ് ഡെലിവറി ചാര്‍ജ് ഈടാക്കുന്നത്. കൂടാതെ, പരസ്പര സമ്മതത്തോടെയുള്ള കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ഡെലിവറി പങ്കാളികള്‍ ആണ് ഉപഭോക്താക്കള്‍ക്ക് ഡെലിവറി സേവനം നല്‍കുന്നത്. അല്ലാതെ കമ്പനിക്കല്ല. കാരണം കാണിക്കല്‍ നോട്ടീസിന് കമ്പനി ഉചിതമായ മറുപടി നല്‍കും,'- സൊമാറ്റോ പ്രസ്താവനയില്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Money/
സൊമാറ്റോയ്ക്ക് 402 കോടി രൂപയുടെ ജി.എസ്.ടി നോട്ടീസ്; കുടിശിക ഡെലിവറി ചാർജിനുള്ള നികുതിയിൽ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement