പുളിമരത്തിൽ ഒരു രാജവെമ്പാല; വനപാലകരെ ചുറ്റിച്ചത് 20 മണിക്കൂറോളം

Last Updated:

പാമ്പ് ഇരുന്ന കൊമ്പ് വെട്ടിവീഴ്ത്തിയാണ് കൂറ്റൻ രാജവെമ്പാലയെ 20 മണിക്കൂറുകൾക്ക് ശേഷം പിടികൂടിയത്.

കൊച്ചി: വടാട്ടുപാറയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പുളിമരത്തിൽ കൂറ്റൻ രാജവെമ്പാല. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പാമ്പുപിടുത്തക്കാരൻ മാർട്ടിനും പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഉയരം കൂടിയ പുളിമരത്തിന്റെ ചെറു ചില്ലയിൽകൂടി പാമ്പ് കൂടുതൽ മുകളിലേക്ക്  കയറിയത് വീണ്ടും ദുഷ്കരമാകുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾ എല്ലാം വിഫലം.
advertisement
ഒടുവിൽ പാമ്പിനെ പിടികൂടാൻ കോടനാട് നിന്നും വനംവകുപ്പിന്റെ പ്രൊട്ടക്ഷൻ ഫോഴ്സിലെ സംഘവുമെത്തി. പാമ്പ് ഇരുന്ന കൊമ്പ് വെട്ടിവീഴ്ത്തിയാണ് കൂറ്റൻ രാജവെമ്പാലയെ 20 മണിക്കൂറുകൾക്ക് ശേഷം പിടികൂടിയത്. 16 അടിയോളം നീളം വരുന്ന ആൺ രാജവെമ്പാലയെ കരിമ്പാനി വനത്തിൽ തുറന്നു വിട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പുളിമരത്തിൽ ഒരു രാജവെമ്പാല; വനപാലകരെ ചുറ്റിച്ചത് 20 മണിക്കൂറോളം
Next Article
advertisement
ആറ് മാസം ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ യുവാവ് തല്ലിക്കൊന്നു
ആറ് മാസം ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ യുവാവ് തല്ലിക്കൊന്നു
  • അഹമ്മദാബാദിൽ ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ ക്രൂരമായി തല്ലിക്കൊന്ന യുവാവ് അറസ്റ്റിൽ.

  • പൂച്ചയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മൃഗസംരക്ഷണ പ്രവർത്തകർ പരാതി നൽകി.

  • പോലീസ് തെളിവുകൾ പരിശോധിച്ച് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

View All
advertisement