ആലുവയിൽ വാഹനാപകടം: നിയന്ത്രണംവിട്ട കാറിടിച്ച് മൂന്ന് പേർ മരിച്ചു

മുട്ടം തൈക്കാവ് സ്വദേശി പുതുവായില്‍ വീട്ടില്‍ കുഞ്ഞുമോന്‍, തൃക്കാക്കര തോപ്പില്‍ സ്വദേശി മറ്റത്തില്‍ പറമ്പില്‍ മജീഷ് എം ബി, മകള്‍ അര്‍ച്ചന (8) എന്നിവരാണ് മരിച്ചത്.

News18 Malayalam | news18-malayalam
Updated: May 4, 2020, 7:34 PM IST
ആലുവയിൽ വാഹനാപകടം: നിയന്ത്രണംവിട്ട കാറിടിച്ച് മൂന്ന് പേർ മരിച്ചു
അപകടത്തിൽപ്പെട്ട കാർ
  • Share this:
കൊച്ചി: ആലുവയ്ക്ക് സമീപം മുട്ടത്ത് നിയന്ത്രണം വിട്ട കാറിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. മുട്ടം തൈക്കാവ് സ്വദേശി പുതുവായില്‍ വീട്ടില്‍ കുഞ്ഞുമോന്‍, തൃക്കാക്കര തോപ്പില്‍ സ്വദേശി മറ്റത്തില്‍ പറമ്പില്‍ മജീഷ് എം ബി, മകള്‍ അര്‍ച്ചന (8) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ കളമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച അഞ്ചു മണിയോടെ മെട്രോ പില്ലറിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. ആലുവയില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
You may also like:Corona Virus LIVE UPDATES| സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് ഇല്ല; 61 പരിശോധനാഫലം നെഗറ്റീവ് [NEWS]മലയാറ്റൂർ കുരിശുമുടിയിൽ പുരോഹിതന്റെ കൊലപാതകം; പ്രതി കപ്യാർ ജോണിയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും [NEWS]കോവിഡ് തിരക്കിനിടയിൽ ഒരു കല്യാണം; ഡ്യൂട്ടി കഴിഞ്ഞ് സബ് കലക്ടർ നേരെ കതിർമണ്ഡപത്തിലേക്ക് [NEWS]

നോമ്പുതുറ വിഭവങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്ന് ആഹാരസാധനങ്ങള്‍ വാങ്ങുന്നവരുടെ ഇടയിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. ഓട്ടോറിക്ഷയില്‍ ഇരിക്കുകയായിരുന്ന ഉണ്ണിച്ചിറ സ്വദേശി മജീഷും മകളും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു.
Published by: Aneesh Anirudhan
First published: May 4, 2020, 7:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories