സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കൊക്കയിൽ വീണു: വാഗമണിൽ യുവാവ് മരിച്ചു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
തൊടുപുഴ കാരിക്കോട് പുതിയേടത്ത് സോമശേഖരന്‍ നായരുടെ മകന്‍ ഉണ്ണിക്കൃഷ്ണന്‍(28) ആണ് മരിച്ചത്.
തൊടുപുഴ: വാഗമണ്‍ സന്ദര്‍ശിക്കാന്‍ പോയ യുവാക്കളിലൊരാള്‍ കൊക്കയില്‍ വീണ് മരിച്ചു. തൊടുപുഴ കാരിക്കോട് പുതിയേടത്ത് സോമശേഖരന്‍ നായരുടെ മകന്‍ ഉണ്ണിക്കൃഷ്ണന്‍(28) ആണ് മരിച്ചത്. സെല്‍ഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ 200 അടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു.
ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത് വാഗമണ്‍ ഭാഗത്തേക്ക് പോകുന്നതിനിടെ കാഞ്ഞാര്‍-പുള്ളിക്കാനം റോഡില്‍ കുമ്പംകാനത്ത് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഒപ്പമുണ്ടായിരുന്നവർ അറിയിച്ചതിനെ തുടർന്ന് മൂലമറ്റത്ത് നിന്നെത്തിയ ഫയര്‍ഫോഴ്സും കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ വി.കെ. ശ്രീജേഷ്, എസ്ഐ ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പൊലീസുകാരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
ആറ് മണിയോടെ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന അംഗങ്ങള്‍ വടത്തില്‍ താഴെയിറങ്ങികയായിരുന്നു.രാത്രിയായതിനാല്‍ വെളിച്ചകുറവും പ്രശ്നമായി. എട്ട് മണിയോടെയാണ് വലയിറക്കി മൃതദേഹം പുറത്തെടുത്തത്.
advertisement
പിന്നാലെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പിഎസ്സി പഠനത്തിനൊപ്പം തൊടുപുഴ ജില്ലാ ആശുപത്രിയിലെ കാന്റീനില്‍ അച്ഛനൊപ്പം ജോലി നോക്കി വരികയായിരുന്നു. അമ്മ: ലത, സഹോദരി: പാര്‍വതി.
Location :
First Published :
October 05, 2020 1:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കൊക്കയിൽ വീണു: വാഗമണിൽ യുവാവ് മരിച്ചു