'ചാരസുന്ദരി'യെ കാണാതായി ഒരാഴ്ച

Last Updated:
കൊല്ലം: ഓമനിച്ച് വളർത്തിയ പൂച്ചക്കൂട്ടിയെ കാണാതായതിന്റെ വിഷമത്തിലാണ് വീട്ടുകാർ. ആഷി എന്നാണ് ഇവളുടെ പേര്. പേർഷ്യൻ ക്യാറ്റ് വിഭാഗത്തിൽപ്പെട്ട ആഷി വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു. കൊല്ലം അമ്മൻനട മയിലാടുംകുന്നിലെ വീട്ടിൽ നിന്ന് ഞായറാഴ്ചയാണ് ആഷിയെ കാണാതെയാകുന്നത്. ചാരക്കളറുള്ള ഈ സുന്ദരിയെ കാണാതായതോടെ വീട്ടിലെ കുട്ടികളടക്കം കടുത്ത വിഷമത്തിലാണ്.
മൂന്നുവർഷം മുൻപാണ് ആഷി എന്ന ചാരസുന്ദരി കൊല്ലം ഫ്രണ്ട്സ് മൊബൈൽസ് ഉടമ സമീറിന്റെ വീട്ടിലെ അംഗമാകുന്നത്. വീട്ടിന്റെ മുക്കിലും മൂലയിലും കടന്നുചെല്ലാൻ സ്വാതന്ത്ര്യമുള്ള ആഷി, പക്ഷെ സാധാരണ ഭക്ഷണമൊന്നും കഴിക്കാറില്ല. ക്യാറ്റ് ഫുഡ് മാത്രമാണ് കഴിക്കുകയെന്ന് ഉടമ പറയുന്നു. കാണാതായതുമുതൽ സമീപപ്രദേശങ്ങളിലൊക്കെ തിരക്കിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.
advertisement
വീടിന് പുറത്തേക്ക് പോയ സമയം ആരെങ്കിലും എടുത്തുകൊണ്ടുപോയതാകാമെന്ന സംശയത്തിലാണ് വീട്ടുകാർ. മറ്റു ഭക്ഷണമൊന്നും കഴിക്കാത്തതിനാൽ ഇപ്പോഴത്തെ ആഷിയുടെ അവസ്ഥയെ കുറിച്ച് ഇവർ ആശങ്കാകുലരാണ്. ആഷിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ അറിയിക്കുക (9995085466).
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
'ചാരസുന്ദരി'യെ കാണാതായി ഒരാഴ്ച
Next Article
advertisement
സ്തന സൗന്ദര്യത്തിന് ശസ്ത്രക്രിയ ചെയ്ത യുവതികൾ പരിഭ്രാന്തിയിൽ; കർശന നടപടിയുമായി ഉത്തരകൊറിയ
സ്തന സൗന്ദര്യത്തിന് ശസ്ത്രക്രിയ ചെയ്ത യുവതികൾ പരിഭ്രാന്തിയിൽ; കർശന നടപടിയുമായി ഉത്തരകൊറിയ
  • * സൗന്ദര്യ ശസ്ത്രക്രിയകൾക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി ഉത്തരകൊറിയ കർശന നടപടികളുമായി.

  • * ശസ്ത്രക്രിയ ചെയ്ത സ്ത്രീകളും ഡോക്ടർമാരും പരസ്യ വിചാരണ നേരിടേണ്ടി വന്നതായി റിപ്പോർട്ടുകൾ.

  • * മുടിവെട്ടൽ പോലുള്ള കാര്യങ്ങളിലും യുവാക്കൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

View All
advertisement