നാട്ടിലിറങ്ങി കൂട്ടംതെറ്റി കുട്ടിക്കൊമ്പൻ; വനപാലകരുടെ സഹായത്തോടെ ഒടുവിൽ ആനക്കൂട്ടത്തിനൊപ്പം ചേർന്നു
- Published by:Gowthamy GG
- news18-malayalam
Last Updated:
എറെ നേരത്തെ ശ്രമത്തിനൊടുവിലാണ് 500 മീറ്റർ മാറി നിലയുറപ്പിച്ച ആനക്കൂട്ടത്തിലേക്ക് കയറ്റിവിടാൻ കഴിഞ്ഞത്.
രതീഷ് വാസുദേവൻ
വയനാട്:വയനാട്ടിലെ ജനവാസ പ്രാദേശങ്ങളിൽ കാടിറങ്ങി വരുന്ന കാട്ടാന കൂട്ടങ്ങൾ പുതുമയുള്ളതല്ല. രാവിലിറങ്ങി കൃഷിയിടങ്ങളിൽ മദിച്ച് പുലരും വരെ തിന്ന് രാവിലെ കാട് കയറുന്ന ആനക്കൂട്ടം വയനാട്ടിലെ വനാതിർത്തി പ്രദേശങ്ങളിലെ കർഷകർക്ക് പതിവ് കാഴ്ചയും അനുഭവവും മാത്രം.
കഴിഞ്ഞ രാത്രിയിൽ മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ ചാരിറ്റി ഭാഗത്ത് നിന്നാണ് കാട്ടാനക്കൂട്ടം കാടിറങ്ങി ജനവാസ പ്രദേശത്ത് എത്തിയത് 8 മുതൽ 10 വരെയുള്ള സംഘത്തിൽ ഒന്നര വയസുകാരൻ കുട്ടിക്കൊമ്പനാണ് പുലരും വരുള്ള തീറ്റ തേടലിനിടയിൽ കൂട്ടം തെറ്റി സമീപത്തെ കാപ്പിത്തോട്ടത്തിൽ പെട്ടത്.
advertisement
രാവിലെ ജനവാസകേന്ദ്രത്തിൽ കാട്ടാനക്കുട്ടിയെ കണ്ടതോടെ നാട്ടുകാർ വനംവകുപ്പിൽ വിവരമറിയിച്ചു. തുടർന്ന് വനപാലകർ സ്ഥലത്തെത്തി. പ്രദേശത്ത് കാവൽ ഏർപ്പെടുത്തി. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി പ്രദേശത്ത് പത്തോളം വരുന്ന കാട്ടാന കൂട്ടം ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞുഇതിൽ പെട്ടതാണ് ഈക്കുട്ടിയാന.
എറെ നേരത്തെ ശ്രമത്തിനൊടുവിലാണ് 500 മീറ്റർ മാറി നിലയുറപ്പിച്ച ആനക്കൂട്ടത്തിലേക്ക് കയറ്റിവിടാൻ കഴിഞ്ഞത്. മറ്റു ആനകളുടെ അടുത്തെത്തുന്നതിനായി കുട്ടിയാന പരക്കം പാഞ്ഞു. കാട്ടാനക്കുട്ടിയെ കാണുന്നതിനായി പ്രദേശവാസികളും തടിച്ചുകൂടി.
advertisement
[NEWS]
കെറോണ നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ വൈത്തിരി സിഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. ഫോറസ്റ്റുകാരായ സൗത്ത് വയനാട് ഡി എഫ് ഒ പി.രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിൽ വന പാലക സം ഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
advertisement
Location :
First Published :
May 17, 2020 9:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
നാട്ടിലിറങ്ങി കൂട്ടംതെറ്റി കുട്ടിക്കൊമ്പൻ; വനപാലകരുടെ സഹായത്തോടെ ഒടുവിൽ ആനക്കൂട്ടത്തിനൊപ്പം ചേർന്നു


