• HOME
  • »
  • NEWS
  • »
  • nattu-varthamanam
  • »
  • റേഷൻ വിതരണം: ബയോമെട്രിക് സംവിധാനം പുനരാരംഭിക്കുന്നു; മേയ് മാസത്തെ റേഷന്‍ ഇ-പോസ് മെഷീനില്‍ വിരല്‍ പതിച്ച്

റേഷൻ വിതരണം: ബയോമെട്രിക് സംവിധാനം പുനരാരംഭിക്കുന്നു; മേയ് മാസത്തെ റേഷന്‍ ഇ-പോസ് മെഷീനില്‍ വിരല്‍ പതിച്ച്

ഇ-പോസ് മെഷീനില്‍ വിരല്‍ വെക്കുന്നതിനു മുമ്പ് റേഷന്‍ ഗുണഭോക്താവ് റേഷന്‍ കടയില്‍ ലഭ്യമായ സോപ്പും വെളളവും അല്ലെങ്കില്‍ സാനിട്ടൈസര്‍ ഉപയോഗിച്ചു കൈകള്‍ വൃത്തിയാക്കേണ്ടതാണ്.

ration

ration

  • Share this:
    തിരുവനന്തപുരം: റേഷൻ വിതരണത്തിന് ബയോമെട്രിക് സംവിധാനം പുനരാരംഭിക്കുന്നു. മേയ് മാസത്തെ റേഷന്‍ ഇ-പോസ് മെഷീനില്‍ വിരല്‍ പതിച്ചുകൊണ്ടുളള ബയോ മെട്രിക് സംവിധാനം മുഖേന ആയിരിക്കും വിതരണം ചെയ്യുക.

    കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേക പ്രകാരം ഇടപാടുകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനായിട്ടാണ് ഇത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ്  റേഷൻ വിതരണത്തിനുള്ള ബയോമെട്രിക് സംവിധാനം താത്കാലികമായി നിർത്തിവെച്ചിരുന്നത്.

    ഇ-പോസ് മെഷീനില്‍ വിരല്‍ വെക്കുന്നതിനു മുമ്പ് റേഷന്‍ ഗുണഭോക്താവ് റേഷന്‍ കടയില്‍ ലഭ്യമായ സോപ്പും വെളളവും അല്ലെങ്കില്‍ സാനിട്ടൈസര്‍ ഉപയോഗിച്ചു കൈകള്‍ വൃത്തിയാക്കേണ്ടതാണ്. ഗുണഭോക്താവ് നനഞ്ഞ കൈകള്‍ ഉപയോഗിച്ച് ഇ-പോസ് മെഷീനില്‍ തൊടാന്‍ പാടുളളതല്ല.

    എല്ലാ റേഷന്‍ കടകളിലും സാനിട്ടൈസര്‍ ലഭ്യമാക്കും. എല്ലാ റേഷന്‍ കടകളിലും സോപ്പും വെളളവും സാനിട്ടൈസറും ഗുണഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന വിധത്തില്‍ സജ്ജീകരിക്കും.
    You may also like:'''ഒരു നായകന്റെ ദേശം': ഇർഫാൻഖാന് ആദരവുമായി ഒരു ഗ്രാമം [PHOTO]'''ശുഭവാർത്ത | കഴിഞ്ഞ 24 മണിക്കൂറിൽ ഡൽഹിയിൽ കോവിഡ് മരണങ്ങളില്ല
    [NEWS]
    OPINION | വിദേശത്ത് നിന്നെത്തുന്ന കോവിഡ് രോഗികളുടെ എണ്ണം കൂടാം; ബ്രേക്ക് ദ ചെയിനും ക്വാറന്റീനും ആത്മവിശ്വാസം നൽകും
    [news]


    റേഷന്‍ വ്യാപാരികളും ഗുണഭോക്താക്കളും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച രീതിയില്‍ സാമൂഹിക അകലം പാലിക്കുകയും മുഖാവരണം ധരിക്കുകയും വേണം.
    Published by:Gowthamy GG
    First published: