യുവതിയെ രക്ഷിക്കുന്നതിനിടെ ശംഖുമുഖത്ത് കാണാതായ ലൈഫ് ഗാർഡിന്റെ മൃതദേഹം കണ്ടെത്തി

Last Updated:

ബുധനാഴ്ച വൈകിട്ടാണ് ജോൺസൺ തിരയിൽപ്പെട്ടത്.

തിരുവനന്തപുരം: ശംഖുമുഖത്ത് കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കുന്നതിനിടെ കാണാതായ ലൈഫ് ഗാർഡ് ജോൺസൺ ഗബ്രിയേലിന്റെ മൃതദേഹം കണ്ടെത്തി.
ചെറിയതുറ സ്വദേശിയാണ് ജോൺസൻ. ഇന്നുച്ചയോടെ വലിയതുറ ഭാഗത്തു നിന്നാണ് മൃതദേഹം ലഭിച്ചത്. ബുധനാഴ്ച വൈകിട്ടാണ് ജോൺസൺ തിരയിൽപ്പെട്ടത്.
ഇടുക്കി സ്വദേശിയായ പെൺകുട്ടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെൺകുട്ടിയെ ജോൺസൻ മറ്റ് രണ്ടുപേരുടെ സഹായത്തോടെ രക്ഷിച്ച് കരയ്ക്കെത്തിച്ചു. ശക്തമായ തിരയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജോണ്‍സൻ തിരയിൽപ്പെട്ട് പോവുകയായിരുന്നു. ജോൺസനെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
പത്ത് വർഷത്തിലധികമായി ശംഖുമുഖത്ത് താത്കാലിക ലൈഫ് ഗാർഡായി ജോലി ചെയ്യുകയാണ് ജോൺസൻ. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
യുവതിയെ രക്ഷിക്കുന്നതിനിടെ ശംഖുമുഖത്ത് കാണാതായ ലൈഫ് ഗാർഡിന്റെ മൃതദേഹം കണ്ടെത്തി
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement