advertisement

27 ഇടത്ത് ഇന്ന് വോട്ടെടുപ്പ്; ഫലപ്രഖ്യാപനം നാളെ

Last Updated:

ജില്ലയിലെ എട്ട് തദ്ദേശ വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

തിരുവനന്തപുരം: പത്ത് ജില്ലകളിലെ 27 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ നാളെ നടക്കും.
ജില്ലയിലെ എട്ട് തദ്ദേശ വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ലാപഞ്ചായത്തിലെ മണമ്പൂർ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ കണിയാപുരം, കാരോട് പഞ്ചായത്തിലെ കാന്തള്ളൂർ, ചെങ്കലിലെ മര്യാപുരം, കുന്നത്തുകാലിലെ നിലമാമൂട്, അമ്പൂരിയിലെ തുടിയംകോണം, പോത്തൻകോടിലെ മണലകം, പാങ്ങോടിലെ അടപ്പുപാറ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ചില അംഗങ്ങളുടെ മരണത്തെ തുടര്‍ന്നും ചില അംഗങ്ങൾ ജോലിയിൽ പ്രവേശിച്ചതിനെ തുടർന്നുമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നാളെ രാവിലെ പത്തുമണിമുതലാണ് വോട്ടെണ്ണൽ. ഉച്ചയോടെ ഫല പ്രഖ്യാപനം ഉണ്ടാകും.
advertisement
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
27 ഇടത്ത് ഇന്ന് വോട്ടെടുപ്പ്; ഫലപ്രഖ്യാപനം നാളെ
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement