ബാങ്കിനുളളിൽ യുവതിയുടെ ആത്മഹത്യ; ജോലി സ്ഥിരപ്പെടുത്തണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ മനംനൊന്ത്

സത്യവതിയെക്കാൾ പ്രവൃത്തി പരിചയം കുറഞ്ഞയാൾക്ക് നിയമനം നൽകിയെന്നും ആരോപണമുണ്ട്.

News18 Malayalam | news18-malayalam
Updated: June 3, 2020, 5:07 PM IST
ബാങ്കിനുളളിൽ യുവതിയുടെ ആത്മഹത്യ; ജോലി സ്ഥിരപ്പെടുത്തണമെന്ന  കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ മനംനൊന്ത്
പ്രതീകാത്മക ചിത്രം
  • Share this:
കൊല്ലം: പൂതക്കളം സർവീസ് ബാങ്കിനുള്ളിൽ കളക്ഷൻ ഏജന്റ് തീകൊളുത്തി ആത്മഹത്യ ചെയ്തത് ജോലി സ്ഥിരപ്പെടുത്താത്തിൽ മനംനൊന്തെന്ന് സൂചന.  പൂതക്കുളം സ്വദേശി സത്യവതി(49 ) ആണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക ബുദ്ധിമുട്ടും ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് കരുതുന്നത്.

25 വർഷമായി സത്യവതി പൂതക്കുളം സർവീസ് സഹകരണ ബാങ്കിൽ താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നു. സ്ഥിര നിയമനം നൽകണമെന്ന കോടതി ഉത്തരവ് ഉണ്ടായിരുന്നെങ്കിലും ബാങ്ക് അത് പാലിച്ചില്ലെന്നാണ് ആരോപണം. അതേസമയം നിയമനത്തിൽ അനുകൂല നിലപാട് സ്വീകരിച്ചിരുന്നുവെന്ന് ബാങ്ക് പ്രതിനിധികൾ പറയുന്നു.

TRENDING:പ്രളയ ഫണ്ട് തട്ടിപ്പിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമില്ല; CPM നേതാവ് ഉൾപ്പെടെ മൂന്നു പേർക്ക് ജാമ്യം [NEWS]Good News Prithviraj | കോവിഡ് പരിശോധന ഫലം പരസ്യപ്പെടുത്തി പൃഥ്വിരാജ് [NEWS]എല്ലാം സെർച്ചിനും ഉത്തരമില്ല; പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് ഗൂഗിൾ [NEWS]
സത്യവതിയെക്കാൾ പ്രവൃത്തി പരിചയം കുറഞ്ഞയാൾക്ക് നിയമനം നൽകിയെന്നും ആരോപണമുണ്ട്. ലോക് ഡൗൺ പ്രതിസന്ധിയായതിനാൽ സത്യവതി സാമ്പത്തികമായും ബുദ്ധിമുട്ട് നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. സത്യവതിക്ക് ഒരു മകനും മകളുമാണുള്ളത്.

പാരിപ്പള്ളി പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.First published: June 3, 2020, 5:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading