കിടക്കാൻ മെത്തയോ ശുചിമുറിയിൽ വെളിച്ചമോ ഇല്ല; കണ്ണൂരിൽ ക്വാറന്റീൻ സംവിധാനങ്ങളെ കുറിച്ച് പരാതി
- Published by:Naseeba TC
- news18-malayalam
Last Updated:
ക്വാറന്റീൻ കേന്ദ്രങ്ങൾ സംബന്ധിച്ച് കണ്ണൂരിൽ നഗരത്തിലും ആശയക്കുഴപ്പവും ഉണ്ടായി.
കണ്ണൂർ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർക്ക് കണ്ണൂരിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നില്ലന്ന് പരാതി. ചെറുപുഴ കന്നിക്കളത്തുള്ള നവജ്യോതി കോളേജിൽ ക്വാറന്റീനിൽ കഴിയുന്നവരെ ക്ലാസ് മുറികളിൽ ബഞ്ചുകൾ കൂട്ടിയിട്ടാണ് കിടക്കാൻ ആവശ്യപ്പെട്ടത്.
കിടക്കാനായി മെത്തയോ ശുചി മുറികളിൽ വെളിച്ചമോ ഇല്ല. പഞ്ചായത്ത് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാത്ത സാഹചര്യത്തിൽ സന്നദ്ധ പ്രവർത്തകരാണ് താമസക്കാർക്ക് മെത്ത എത്തിച്ചു നൽകിയത്.
ക്വാറന്റീൻ കേന്ദ്രങ്ങൾ സംബന്ധിച്ച് കണ്ണൂരിൽ നഗരത്തിലും ആശയക്കുഴപ്പവും ഉണ്ടായി. ചെന്നൈയിൽ നിന്ന് വാളയാർ വഴി കണ്ണൂരിലെത്തിയ വിദ്യാർഥിനിക്കും ബന്ധുവിനും ഉദ്യോഗസ്ഥർ നിർദ്ദേശിച്ച ക്വാറന്റീൻ കേന്ദ്രം ലഭിച്ചില്ല.
TRENDING:'കോവിഡ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച' ട്രംപിനെതിരെ ആഞ്ഞടിച്ച് ബരാക്ക് ഒബാമ [NEWS]മോസ്ക്കോയിലെ കോവിഡ് 19 ചികിത്സ ആശുപത്രിയിൽ തീപിടിത്തം; രോഗി മരിച്ചു [NEWS]ദോഹയിൽ നിന്നുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി [NEWS]
കണ്ണൂരിലെ ഒരു ലോഡ്ജ് ആയിരുന്നു ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നത് എങ്കിലും അതിന്റെ ഉടമയും ജോലിക്കാരും വിവരം അറിഞ്ഞിരുന്നില്ല. തുടർന്ന് ആരോഗ്യ വകുപ്പ് പെൺകുട്ടിയെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു.
advertisement
Location :
First Published :
May 10, 2020 7:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കിടക്കാൻ മെത്തയോ ശുചിമുറിയിൽ വെളിച്ചമോ ഇല്ല; കണ്ണൂരിൽ ക്വാറന്റീൻ സംവിധാനങ്ങളെ കുറിച്ച് പരാതി


