സിനിമയ്ക്കിടെ കുഞ്ഞ് കരഞ്ഞതിന് ദമ്പതികളെ അടിച്ചു വീഴ്ത്തി; 4 പേര്‍ പിടിയില്‍
Last Updated:
പത്തനംതിട്ട: സിനിമ കാണുന്നതിനിടെ കുഞ്ഞ് കരഞ്ഞതിന് ദമ്പതികളെ ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍. രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു.
കൊല്ലം ഉമയനല്ലൂര്‍ സ്വദേശികളായ ബൈജു (37), രാജേഷ് (32), ബിജു (33), കിരണ്‍ കെ. നായര്‍ (33) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
പ്രതികളെല്ലാം ഇലവുംതിട്ടയിലുള്ള ഒരു കടയിലെ ജീവനക്കാരാണ്. പത്തനംതിട്ട നന്നുവക്കാട് കൂവപ്പള്ളില്‍ പി.എസ്. ഏബ്രഹാം (40), മേരി ജോണ്‍ (34) എന്നിവരെയാണ് ഈ സംഘം ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
സിനിമ കാണുന്നതിനിടെ ഏബ്രഹാമിന് ഒപ്പമുണ്ടായിരുന്ന കുട്ടി കരഞ്ഞു. ഇടവേള സമയത്ത് യുവാക്കളില്‍ ഒരാള്‍ ഇക്കാര്യം ചോദ്യം ചെയ്ത് രംഗത്തെത്തി. വാക്കു തര്‍ക്കത്തിനിടെ ഏബ്രഹാമിനെ അടിച്ചു വീഴ്ത്തി. ഇതിനു പിന്നാലെ ഒപ്പമുണ്ടായിരുന്നവരും ദമ്പതികളെ ആക്രമിക്കുകയായിരുന്നു.
advertisement
ദമ്പതികളെ ആക്രമിക്കുന്നത് ഫോണില്‍ പകര്‍ത്തിയ യുവാവിനെയും സംഘം ആക്രമിച്ചു. ഇതേത്തുടര്‍ന്ന് തിയേറ്ററില്‍ ഉണ്ടായിരുന്നവര്‍ സംഘടിച്ച് അക്രമികളെ കീഴ്‌പ്പെടുത്തി പൊലീസിനെ വിവരമറിയിച്ചു.
തിയേറ്ററിലെത്തിയ പൊലീസുകാരെയും ഈ സംഘം ആക്രമിക്കാന്‍ ശ്രമിച്ചു. പിന്നീട് കൂടുതല്‍ പൊലീസുകാരെത്തിയാണ് അക്രമി സംഘത്തെ സ്റ്റേഷനില്‍ എത്തിച്ചത്. ബഹളത്തിനിടെ സംഘത്തിലുണ്ടായിരുന്ന രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടു.
Location :
First Published :
November 03, 2018 7:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
സിനിമയ്ക്കിടെ കുഞ്ഞ് കരഞ്ഞതിന് ദമ്പതികളെ അടിച്ചു വീഴ്ത്തി; 4 പേര്‍ പിടിയില്‍


