ജോലി തെങ്ങുകയറ്റം; ദുരിതാശ്വാസ നിധിയിലേക്ക് 52,000 രൂപ നൽകി അതിഥി തൊഴിലാളികൾ

തിരുവനന്തപുരം അയിരൂപ്പാറയിലെ കമ്പ്യൂടെക് എന്ന സ്ഥാപനത്തിലെ 43 അതിഥി തൊഴിലാളികളാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ചെക്ക് കൈമാറിയത്.

News18 Malayalam | news18-malayalam
Updated: April 27, 2020, 4:18 PM IST
ജോലി തെങ്ങുകയറ്റം; ദുരിതാശ്വാസ നിധിയിലേക്ക് 52,000 രൂപ നൽകി അതിഥി തൊഴിലാളികൾ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക മന്ത്രി കടകംപള്ളി സുരേന്ദ്രന് അതിഥി തൊഴിലാളികൾ കൈമാറുന്നു.
  • Share this:
തിരുവനന്തപുരം: സാലറി ചലഞ്ച് ഉത്തരവ് കത്തിക്കൽ വിവാദത്തിനിടെ മാതൃകയാകുയാണ് ഒരുകൂട്ടം അതിഥി തൊഴിലാളികൾ. തെങ്ങു കയറി ഉപജീവനം നടത്തുന്ന ഛത്തീസ് ഗഡ് സ്വദേശികളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 52000 രൂപ സംഭാവന നൽകിയത്
You may also like:കോവിഡ് രോഗികളുടെ വിവരങ്ങൾ ഗൂഗിളിൽ [NEWS]'ആ കോഫിക്ക് വലിയ വില കൊടുക്കേണ്ടി വന്നു'; വിവാദത്തെ കുറിച്ച് ഹാർദിക് പാണ്ഡ്യ [NEWS]ഉറവിടം അറിയാതെ വൈറസ് പകരുന്നു; നിശബ്ദ വ്യാപനമെന്ന് സംശയം [NEWS]

തിരുവനന്തപുരം അയിരൂപ്പാറയിലെ കമ്പ്യൂടെക് എന്ന സ്ഥാപനത്തിലെ 43 അതിഥി തൊഴിലാളികളാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ചെക്ക് കൈമാറിയത്. ശമ്പളത്തില്‍ നിന്നും മിച്ചം പിടിച്ചു തുക സമാഹരിച്ച് തൊഴിലാളികള്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തുകയായിരുന്നു. മുഖ്യമന്ത്രിക്ക് കൈമാറാനുള്ള ഒരു കുറിപ്പും ഇവര്‍ മന്ത്രിയെ ഏല്‍പ്പിച്ചു.

കോവിഡ് മഹാമാരിയെ നേരിടുന്നതിന് മുഖ്യമന്ത്രി മുന്നില്‍ തന്നെയുണ്ടെന്ന് അറിയാമെന്ന് കുറിപ്പിൽ പറയുന്നു. ഞങ്ങളും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.  മലയാളികളോട് കടപ്പാടുണ്ടെന്നും കുറിപ്പില്‍ .

ജോലിയും കൂലിയുമില്ലാതെ ഇരിക്കുമ്പോഴും ദുരിതാശ്വാസ നിധിയിലേക്ക് സമ്പാദ്യം സംഭാവന ചെയ്ത തൊഴിലാളികളോട് നന്ദിയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശമ്പളം പിടിക്കുന്നതിനെതിരെ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പ്രതിഷേധിക്കുമ്പോള്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് അതിഥി തൊഴിലാളികളുടേതെന്നും മന്ത്രി പറഞ്ഞു.
First published: April 27, 2020, 4:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading