ഇന്റർഫേസ് /വാർത്ത /Corona / COVID 19| ഉറവിടം അറിയാതെ വൈറസ് പകരുന്നു; നിശബ്ദ വ്യാപനമെന്ന് സംശയം

COVID 19| ഉറവിടം അറിയാതെ വൈറസ് പകരുന്നു; നിശബ്ദ വ്യാപനമെന്ന് സംശയം

corona

corona

കോവിഡ് ബാധിച്ച് മരിച്ചവരില്‍ നാല് മാസം പ്രായമുള്ള കുട്ടി, മാഹി സ്വദേശി, പോത്തന്‍കോട് സ്വദേശി എന്നിവര്‍ക്കും വൈറസ് ബാധ എവിടെ നിന്നെന്ന് കണ്ടെത്തിയിട്ടില്ല.

  • Share this:

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 സാമൂഹിക വ്യാപനഘട്ടത്തിലേക്കു കടന്നിട്ടില്ലെങ്കിലും നിശബ്ദ വ്യാപനം ഉണ്ടോയെന്ന്  ആരോഗ്യവകുപ്പ് ഗൗരവത്തോടെ പരിശോധിച്ചുവരികയാണ്. ഒരാഴ്ചയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ച പത്തുപേര്‍ക്ക് ആരില്‍ നിന്നാണ് പകര്‍ന്നത് എന്നു കണ്ടെത്താന്‍ കഴിയാത്തതാണ് വെല്ലുവിളി. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പത്തുപേരുടെ വൈറസ് ഉറവിടമാണ് ഇനിയും കണ്ടെത്താന്‍ കഴിയാത്തത്.

കോട്ടയത്ത് രോഗം സ്ഥിരീകരിച്ച ആര്‍സിസിയിലെയും തിരുവനന്തപുരം എസ്‌കെ ആശുപത്രിയിലെയും നഴ്‌സുമാരും ഇതിൽ ഉള്‍പ്പെടുന്നു. ഇതിനു പുറമെ വൈക്കത്തെ വ്യാപാരി, പനച്ചിക്കാട്ടെ വിദ്യാര്‍ഥിനി, കോട്ടയത്തെ ചുമട്ട് തൊഴിലാളി എന്നിവരുടെയും ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

You may also like:കൊറോണ മഹാമാരിക്ക് കാരണം സ്ത്രീകളുടെ തെറ്റായ പ്രവർത്തികൾ: വിവാദ പരാമർശവുമായി പാകിസ്താന്‍ മതപണ്ഡിതൻ [NEWS]എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ': പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റംസാൻ സന്ദേശം പങ്കുവച്ച് യുഎഇ രാജകുടുംബാംഗം [NEWS]കൊറോണയ്ക്കെതിരെ പാതാളമൂലി; മനുഷ്യനിൽ പരീക്ഷിക്കാൻ അനുമതി തേടി CSIR [NEWS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ഇടുക്കി, പാലക്കാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍, കോഴിക്കോടെ അഗതി, കൊല്ലത്തെ ആരോഗ്യപ്രവര്‍ത്തക എന്നിവര്‍ക്കും  വൈറസ് എവിടെ നിന്നാണ് പകര്‍ന്നതെന്ന് വ്യക്തമല്ല. കോവിഡ് ബാധിച്ച് മരിച്ചവരില്‍ നാല് മാസം പ്രായമുള്ള കുട്ടി, മാഹി സ്വദേശി, പോത്തന്‍കോട് സ്വദേശി എന്നിവര്‍ക്കും വൈറസ് ബാധ എവിടെ നിന്നെന്ന് കണ്ടെത്തിയിട്ടില്ല.

സമൂഹവ്യാപനം നടന്നിട്ടില്ല എന്നു തന്നെയാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. സംസ്ഥാനത്തു ആകെ രോഗം ബാധിച്ചവരില്‍ 25 പേരുടെ ഉറവിടത്തെക്കുറിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല.

First published:

Tags: Corona, Corona in Kerala, Corona Kerala, Corona outbreak, Corona virus, Corona Virus in Kerala, Corona virus spread, COVID19, കൊറോണ, കോവിഡ് 19