COVID 19| കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച പ്രതി ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞു
- Published by:Naseeba TC
- news18-malayalam
Last Updated:
ഇന്നലെയാണ് ഇയാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്
കണ്ണൂർ: കൊവിഡ് സ്ഥിരീകരിച്ച പ്രതി ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞു. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് രക്ഷപ്പെട്ടത്. ആറളം സ്വദേശിയായ ദിലീപ് എന്നയാളാണ് കടന്നുകളഞ്ഞത്. മോഷണ കേസിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. രാവിലെയാണ് ഇയാളെ കാണാതായത്.
മോഷണ കേസിൽ പ്രതി ചേർത്തതിനെ തുടർന്ന് കഴിഞ്ഞ 12നാണ് മട്ടന്നൂർ കോടതിയിൽ കീഴടങ്ങിയതാണ്. പിന്നീട് നിരീക്ഷണത്തിലായിരുന്നു. തുടർന്ന് 21 ന് തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കി തിരിച്ച് നീരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
TRENDING:Dil Bechara | സുശാന്ത് സിങ്ങിന്റെ അവസാന ചിത്രം; ദിൽബേച്ചാര റിലീസ് ഇന്ന്[PHOTOS]ജീവന്റെ വിലയുള്ള ജാഗ്രത; സർക്കാർ മുദ്രാവാക്യം പങ്കുവെച്ച് അഹാന കൃഷ്ണയും കൃഷ്ണ കുമാറും [NEWS]Covid 19 Shocking | ഭർത്താവ് ആശുപത്രിയിൽവെച്ച് മരിച്ച് അരമണിക്കൂറിനകം ഭാര്യയും മരിച്ചു; സംഭവം നാഗ്പുരിൽ[PHOTOS]
ഇന്നലെ ജാമ്യം ലഭിച്ചെങ്കിലും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അഞ്ചരക്കണ്ടി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുമായി സമ്പർക്കത്തിലായിരുന്ന ആറളം സ്റ്റേഷനിലെ 7 പോലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Location :
First Published :
July 24, 2020 3:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
COVID 19| കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച പ്രതി ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞു