സന്നിധാനത്ത് സംഗീതാർച്ചനയുമായി ശിവമണി
Last Updated:
സന്നിധാനം : പമ്പയിലും സന്നിധാനത്തും സംഗീതാർച്ചനയുമായി ഡ്രംസ് മാന്ത്രികൻ ശിവമണി. ആരെയും മയക്കുന്ന സംഗീതവുമായാണ് ഇത്തവണയും പതിവ് തെറ്റിക്കാതെ ശിവമണി അയ്യപ്പ സന്നിധിയിലെത്തിയത്. അയ്യനെക്കണ്ട് തൊഴാൻ കുടുംബാംഗങ്ങളും ടീമും ഒപ്പമുണ്ടായിരുന്നു.
തന്റെ പിറന്നാൾ ദിനത്തിൽ തന്നെ ശബരിമല ദർശനത്തിനെത്തിയ ശിവമണി പമ്പയിലെത്തിയപ്പോൾ തന്നെ ആരാധകർ ചുറ്റുംകൂടി. തുടർന്ന് ഭക്തർക്ക് ആവേശം പകർന്ന് നാമജപത്തോടൊപ്പം ഡ്രംസിൽ താളവും മുറുകി. നിലയ്ക്കാത്ത കയ്യടിയോടെയാണ് തീർത്ഥാടകർ ശിവമണിയുടെ സംഗീതാർച്ചന സ്വീകരിച്ചത്.
തുടർന്ന് ഇരുമുടിക്കെട്ടുമായി മല ചവിട്ടി സന്നിധാനത്തേക്ക്. അവിടെയും അയ്യപ്പന് താളം കൊണ്ട് കാണിക്ക നൽകിയ ശേഷമാണ് ദർശനം നടത്തി ശിവമണി മടങ്ങിയത്.
Location :
First Published :
December 01, 2018 11:59 AM IST


