വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തി അധ്യാപകനായ ഡി.വൈ.എഫ്.ഐ ജില്ലാ നേതാവ്
Last Updated:
തിരുവനന്തപുരം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും അശ്ലീലം സംസാരിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമായ താല്‍ക്കാലിക അധ്യാപകന് സസ്‌പെന്‍ഷന്‍. ബാലരാമപുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.
കല്ലിയൂര്‍ ഊക്കോട് സ്വദേശിയായ നേതാവിനെയാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെ തുടര്‍ന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സസ്‌പെന്‍ഡ് ചെയ്തത്. അധ്യാപകന്റെ നടപടികളെപ്പറ്റി നേരത്തെയും വിദ്യാര്‍ഥികള്‍ പരാതിയുമായി അധ്യപകരെ സമീപിച്ചിരുന്നു.
സ്‌കൂള്‍ അധികൃതര്‍ അത് അവഗണിക്കുകയായിരുന്നു. എന്നാല്‍ അധ്യാപകന്റെ ഭാഗത്തുനിന്നും മോശം പെരുമാറ്റം വീണ്ടും ഉണ്ടായതിനെ തുടര്‍ന്ന് ടി.സി ആവശ്യപ്പെട്ട് ചില കുട്ടികളുടെ രക്ഷിതാക്കള്‍ കഴിഞ്ഞ ദിവസം സ്‌കൂളിലെത്തി. ഇതോടെ സംഭവം പുറത്താകുകയും പ്രതിഷേധവുമായി നാട്ടുകാര്‍ സ്‌കൂളില്‍ എത്തുകയുമായിരുന്നു.
advertisement
സ്‌കൂളിലെത്തിയ പ്രതിഷേധക്കാര്‍ യുവ നേതാവിനെ കൈകാര്യം ചെയ്യുകയും ചെയ്തു. ഇതോടെ പൊലീസും സ്‌കൂളിലെത്തി. വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും പരാതിയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് രക്ഷിതാക്കള്‍ അറിയിച്ചതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് ബാലരാമപുരം എസ്.ഐ എസ്.എം.പ്രദീപ് കുമാര്‍ പറഞ്ഞു.
നാട്ടുകാര്‍ അധ്യപകനെ കൈകാര്യം ചെയ്തതിനു പിന്നാലെ യുവനേതാവിന് പിന്തുണയുമായി ചില സി.പി.എം നേതാക്കള്‍ രംഗത്തെത്തിയതും വിവാദമായിട്ടുണ്ട്.
Location :
First Published :
Oct 24, 2018 3:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തി അധ്യാപകനായ ഡി.വൈ.എഫ്.ഐ ജില്ലാ നേതാവ്









