ചെങ്ങന്നൂരിൽ കല്ലേറ്; ഡിവൈഎഫ്ഐ - യുവമോർച്ച സംഘർഷം
Last Updated:
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ വെൺമണിയിൽ ഡി വൈ എഫ് ഐ - യുവമോർച്ച സംഘർഷം. വെണ്മണി കല്യാത്ര ദേവീക്ഷേത്രത്തിന് നേരെ ഡി വൈ എഫ് ഐ അക്രമം നടത്തിയെന്ന് ആരോപിച്ചാണ് സംഘർഷം ഉണ്ടായത്. ഡിവൈഎഫ്ഐയുടെ പ്രകടനത്തിനിടെ എൻ എസ് എസിന്റെ ഉടമസ്‌ഥതയിലുള്ള ക്ഷേത്രത്തിലേക്ക് കല്ലേറ് നടത്തിയെന്നാണ് ആരോപണം.
ബിയർ, സോഡാകുപ്പികൾ എന്നിവയും ക്ഷേത്രത്തിലേക്ക് വലിച്ചെറിഞ്ഞെന്ന് ആരോപണമുണ്ട്. തുടർന്ന് നടന്ന സംഘർഷത്തിൽ നാലുപേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമെന്നാണ് സൂചന.
ഡിവൈഎഫ്ഐ പ്രവർത്തകനെ മർദ്ദിച്ചെന്ന് ആരോപിച്ച് നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘർഷം.
Location :
First Published :
November 07, 2018 10:05 PM IST


