advertisement

കെ സുധാകരൻ നയിക്കുന്ന വിശ്വാസസംരക്ഷണ യാത്രയ്ക്ക് വ്യാഴാഴ്ച തുടക്കം

Last Updated:
കാസർകോഡ്: ശബരിമല വിഷയത്തിൽ കെ പി സി സിയുടെ വിശ്വാസ സംരക്ഷണ യാത്രയ്ക്ക് വ്യാഴാഴ്ച തുടക്കമാകും. കെ സുധാകരൻ  നയിക്കുന്ന  വടക്കൻ മേഖലായാത്ര കാസർകോഡ് പെർളയിൽ വൈകുന്നേരം നാലുമണിക്ക് എം എം ഹസ്സൻ ഉദ്ഘാടനം ചെയ്യും.
ശബരിമല യുവതി പ്രവേശനത്തിന് അനുകൂലമായ കോടതി വിധിക്കെതിരായ പ്രതിഷേധത്തിൽ ബി ജെ പി ഏറെ മുന്നോട്ടു പോയ സാഹചര്യത്തിലാണ് പി എസ് ശ്രീധരൻപിള്ളയുടെ രഥയാത്രക്ക് സമാന്തരമായി വിശ്വാസ സംരക്ഷണ മേഖലാ യാത്രകൾ കോൺഗ്രസ് നടത്തുന്നത്. സംസ്ഥാനത്ത് നാലിടങ്ങളിൽ പദയാത്രകളും മലബാറിൽ വാഹന പ്രചരണ ജാഥയുമാണ് നടക്കുന്നത്.
advertisement
കോടതിവിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ കാണിക്കുന്ന വ്യഗ്രതയും ഓഡിനൻസ് ഇറക്കാതെ ഇരട്ടത്താപ്പ് കാണിക്കുകയാണ് BJPയെന്ന ആരോപണവും ജാഥയിൽ ഉയർത്തും. മലബാറിലെ കോൺഗ്രസ് നേതാക്കൾ ജാഥയിൽ പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ 10ന് പെരിയയിൽ നിന്നാണ് പര്യടനം തുടങ്ങുക . 14 ന് മലപ്പുറം ജില്ലയിലെ ചമ്രവട്ടത്ത് യാത്ര സമാപിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ സുധാകരൻ നയിക്കുന്ന വിശ്വാസസംരക്ഷണ യാത്രയ്ക്ക് വ്യാഴാഴ്ച തുടക്കം
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement