തിരൂർ സംഘർഷം: അഞ്ച് പേർ കൂടി അറസ്റ്റിൽ
Last Updated:
മലപ്പുറം: തിരൂര്‍ പടിഞ്ഞാറേക്കരയിലെ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൂടി തിരൂര്‍ പോലീസിന്റെ പിടിയിലായി. ഇതോടെ കേസില്‍ 12 പേരാണ് അറസ്റ്റിലായത്. മത്സ്യതൊഴിലാളിയായ മരക്കാരെപുരക്കല്‍ മനാഫിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം ഏഴു പേര്‍ അറസ്റ്റിലായിരുന്നു. പ്രതികളില്‍ നിന്നും മാരകായുധങ്ങളും പോലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍ മനാഫിനെ വധിക്കാന്‍ ശ്രമിച്ചതിന് ശേഷം ഉണ്ടായ സംഘര്‍ഷത്തിലാണ് മാനാഫിനെ ബന്ധുക്കള്‍ ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ 12 പേര്‍ പിടിയിലായി.
കൂട്ടായിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കം മൂന്നങ്ങാടി,വാടിക്കല്‍ പ്രദേശത്തുകാര്‍ ഏറ്റെടുത്തതായിരുന്നു സംഘര്‍ഷങ്ങളുടെ തുടക്കം. സംഘര്‍ഷത്തെ തുടര്‍ന്ന് വാഹനങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു. ലഹരിക്കടിമപ്പെട്ടാണ് പ്രതികള്‍ അക്രമം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തീരദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി.
Location :
First Published :
December 14, 2018 2:08 PM IST


