മന്ത്രിയുടെ റോഡ് ഉദ്ഘാടനം ബഹിഷ്‌കരിച്ച് മേലുകാവ് പഞ്ചായത്ത്; തിണ്ണമിടുക്ക് കാട്ടരുതെന്ന് ജി സുധാകരന്‍
Last Updated:
കുറവിന് ബഹിഷ്‌കരിക്കുകയല്ല വേണ്ടതെന്നും കുറവ് ചൂണ്ടിക്കാണിച്ച് തിരുത്താനുള്ള കെല്‍പ്പുണ്ടാകണം
കാഞ്ഞിരപ്പള്ളി: പൊതുമരാമത്ത് മന്ത്രിയുടെ റോഡ് ഉദ്ഘാടനം ബഹിഷ്‌കരിച്ച് മേലുകാവ് ഗ്രാമപഞ്ചായത്ത്. നിര്‍മാണം പൂര്‍ത്തിയായ കാഞ്ഞിരപ്പള്ളി കാഞ്ഞിരംകവല റോഡ് ഉദ്ഘാടനചടങ്ങാണ് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങള്‍ ബഹിഷ്‌കരിച്ചത്. ഇതോടെ ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രി രൂക്ഷ വിമര്‍ശനമാണ് പ്രസംഗത്തില്‍ നടത്തിയത്. തിണ്ണമിടുക്ക് കാട്ടരുതെന്ന് മന്ത്രി പഞ്ചായത്ത് ഭാരവാഹികളോടായി പറഞ്ഞു.
റോഡ് നിര്‍മാണം അപൂര്‍ണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പഞ്ചായത്തംഗങ്ങള്‍ ചടങ്ങ് ബഹിഷ്‌കരിച്ചത്. എന്നാല്‍ ഉദ്ഘാടന പ്രസംഗത്തില്‍ ഇതിനെതിരെ രംഗത്തെത്തിയ മന്ത്രി മലുകാവ് പോലൊരു ഗ്രാമത്തിലൂടെ കടന്നുപോകുന്ന റോഡ് കണ്ട് ഏതൊരു പൗരനും അഭിമാനിക്കാമെന്ന് പറഞ്ഞായിരുന്നു വിഷയത്തിലേക്ക കടന്നത്. അംഗങ്ങളെ വിര്‍ശിച്ചതിനോടൊപ്പം ചടങ്ങിനു ആളുകള്‍ കുറവായതിനെതിരെയും അദ്ദേഹം സംസാരിച്ചു.
Also Read: എൻഡോസൾഫാൻ സമരം: സർക്കാരുമായി നടത്തിയ ചർച്ച വിജയം
ഈ ചടങ്ങ് ബഹിഷ്‌കരിച്ചവരും ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്നു പറഞ്ഞായിരുന്നു പഞ്ചായത്ത അംഗങ്ങള്‍ക്കെതിരെയുള്ള മന്ത്രിയുടെ വിമര്‍ശനം. 'കക്ഷിവ്യത്യാസമില്ലാതെ എല്ലാവരുംകൂടി ചേര്‍ന്ന് വിപ്ലവം നടത്തുകയാണോ. കേരളത്തിലും ഭരണപക്ഷവും പ്രതിപക്ഷവും ഉണ്ട്. ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ആരും എന്നോട് പറഞ്ഞിട്ടില്ല. ഞാന്‍ ഇത്തരം രാഷ്ട്രീയശൈലി പഠിച്ചിട്ടുമില്ല' ജി സുധാകരന്‍ പറഞ്ഞു.
advertisement
ഇത്തരത്തില്‍ ബഹിഷ്‌കരണം നടത്താന്‍ സര്‍ക്കാര്‍ എന്ത് കുറ്റം ചെയ്തുവെന്നും മന്ത്രി ചോദിച്ചു. 'ഇത് വളരെ മോശമായിപ്പോയി. ഒരുപഞ്ചായത്ത് അങ്ങനെ ചെയ്തത് ശരിയായില്ല. സ്വന്തം നാട്ടില്‍ തിണ്ണമിടുക്ക് കാണിക്കരുത്. പ്രതിപക്ഷത്തിന് പ്രശ്നമില്ല. റോഡ് കടന്നുപോകുന്ന മണ്ഡലത്തിലെ കെഎം മാണിയ്ക്കും പ്രശ്നമില്ല. അപ്പോള്‍ ബഹിഷ്‌കരണം എന്തിനെന്ന് പഞ്ചായത്ത് ജനങ്ങളെയും സര്‍ക്കാരിനെയും ബോധിപ്പിക്കണം. നല്ലകാര്യം ചെയ്താല്‍ നല്ലതെന്ന് പറയണം.' അദ്ദേഹം പറഞ്ഞു.
advertisement
പോരായ്മ ചൂണ്ടിക്കാട്ടാനാണ് ശ്രമിക്കേണ്ടതെന്ന് പറഞ്ഞ അദ്ദേഹം കുറവിന് ബഹിഷ്‌കരിക്കുകയല്ല വേണ്ടതെന്നും കുറവ് ചൂണ്ടിക്കാണിച്ച് തിരുത്താനുള്ള കെല്‍പ്പുണ്ടാകണമെന്നും പറഞ്ഞു. 'അതിനുള്ള ജനനേതൃത്വം വേണം. രാഷ്ട്രീയകാരണങ്ങളാലല്ല ബഹിഷ്‌കരിച്ചത്. അത് തെറ്റാണ്. പഞ്ചായത്ത് കമ്മറ്റി അത് സ്വയം പരിശോധിക്കണം. പഞ്ചായത്ത് പണിയുന്ന റോഡെല്ലാം പെര്‍ഫെക്ടാണോ' മന്ത്രി ചോദിച്ചു.
പഞ്ചായത്ത് പ്രസിഡന്റിനെതിരെ സംസാരിച്ച അദ്ദേഹം രാവിലെ പറയുന്നതല്ല പ്രസിഡന്റ് വൈകിട്ട് പറയുന്നതെന്നും കുറ്റപ്പെടുത്തി. ആളുകള്‍ കൂടുന്നിടത്ത് പരിപാടി നടത്താനറിയാമെന്നും പറഞ്ഞു.
Location :
First Published :
February 03, 2019 5:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
മന്ത്രിയുടെ റോഡ് ഉദ്ഘാടനം ബഹിഷ്‌കരിച്ച് മേലുകാവ് പഞ്ചായത്ത്; തിണ്ണമിടുക്ക് കാട്ടരുതെന്ന് ജി സുധാകരന്‍


