advertisement

എൻഡോസൾഫാൻ സമരം: സർക്കാരുമായി നടത്തിയ ചർച്ച വിജയം

Last Updated:

സമരക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ചർച്ചയിൽ സർക്കാർ ഉറപ്പ് നൽകി

തിരുവനന്തപുരം : എൻഡോസൾഫാൻ ഇരകൾ നടത്തി വന്ന സമരം അവസാനിച്ചു. സമരക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ചർച്ചയിൽ സർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ തുടരുകയായിരുന്നു. ചർച്ചയുടെ അവസാന ഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു.
സമരക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ചർച്ചയിൽ സർക്കാർ ഉറപ്പ് നൽകി. 1905 പേരുടെ ലിസ്റ്റിൽ ഉൾപ്പെട്ട 2017-ൽ 18 വയസ് തികഞ്ഞവർക്ക് ആനുകൂല്യം നൽകും. മറ്റു കാര്യങ്ങൾ പരിശോധിക്കാൻ കാസർഗോഡ് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജൻ ജയരാജൻ ചര്‍ച്ചക്ക് ശേഷം പറഞ്ഞു.
advertisement
വിദഗ്ധ സമിതി കണ്ടെത്തിയ എല്ലാവരെയും എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം ആരംഭിച്ചത്. ഇരകൾക്ക് നീതി തേടി കാസർകോട്ടെ അമ്മമാർ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് സങ്കടമാർച്ച് നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ.
സാമൂഹിക പ്രവർത്തകയായ ദയാബായിയുടെ നേതൃത്വത്തിലാണ് എൻഡോസൾഫാന്‍ ദുരിതബാധിതരായ അമ്മമാര്‍ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ആരംഭിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എൻഡോസൾഫാൻ സമരം: സർക്കാരുമായി നടത്തിയ ചർച്ച വിജയം
Next Article
advertisement
അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല; പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി
അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല; പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി
  • അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാരനെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് ഹൈക്കോടതി

  • പെൺവാണിഭ കേന്ദ്രത്തിൽ എത്തിയ വ്യക്തിക്കെതിരെയുള്ള കേസുകൾ ഹൈക്കോടതി റദ്ദാക്കി

  • പൊതു ആരാധനാലയത്തിന് സമീപം അനാശാസ്യം നടത്തിയെന്ന വകുപ്പ് ഈ കേസിൽ ബാധകമല്ലെന്ന് കോടതി

View All
advertisement