മലപ്പുറത്ത് ഇടിമിന്നലേറ്റ് വിദ്യാർഥിനി മരിച്ചു; രണ്ടുപേർക്ക് പരിക്ക്
Last Updated:
മലപ്പുറം: കൊണ്ടോട്ടിയിൽ സ്കൂൾ വിട്ടുവരുമ്പോൾ ഇടിമിന്നലേറ്റ് ഒരു വിദ്യാർഥിനി മരിച്ചു. മലപ്പുറം കൊണ്ടോട്ടി കൊട്ടുക്കര പിപിഎം എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫർസാനയാണ്(15) മരിച്ചത്. കൊണ്ടോട്ടി നെടിയിരുപ്പ് കൈതക്കോട് പി ആലിക്കുട്ടിയുടെ മകളാണ് ഫാത്തിമ ഫർസാന. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് പെൺകുട്ടികൾക്ക് മിന്നലേറ്റ് ഗുരുതര പരിക്കുണ്ട്. പി.കെ ഷഹന ജൂബിൻ(15), റിൻഷിന(15) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഷഹന ജൂബിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. റിൻഷിന കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. സ്കൂൾ വീട്ട് മൂവരും നടന്നുവരുന്നതിനിടെയാണ് ഇടിമിന്നലുണ്ടായത്. പാലക്കാപ്പറമ്പിലെ മൈതാനത്ത് വെച്ചാണ് ഇവർക്ക് ഇടിമിന്നലേറ്റത്. അപകടമുണ്ടായി ഉടൻ നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമ ഫർസാനയുടെ ജീവൻ രക്ഷിക്കാനായില്ല.
Location :
First Published :
November 24, 2018 10:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
മലപ്പുറത്ത് ഇടിമിന്നലേറ്റ് വിദ്യാർഥിനി മരിച്ചു; രണ്ടുപേർക്ക് പരിക്ക്


