advertisement

കായലില്‍ ചാടിയ വിദ്യാര്‍ഥികളില്‍ പെണ്‍കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

Last Updated:
കൊല്ലം: പരവൂര്‍ കായലില്‍ ചാടിയ വിദ്യാര്‍ഥികളില്‍ പെണ്‍കുട്ടിയുടെ മൃതദേഹവും കണ്ടെടുത്തു. ചാത്തന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ടി. ലിന്‍സിയുടെ മൃതദേഹമാണ് ഇന്ന് കാപ്പില്‍ ലേക്ക് പാലസിനു സമീപത്തുനിന്നു കണ്ടെടുത്തത്.
ലിന്‍സിക്കൊപ്പം ചാടിയ ആദിച്ചനല്ലൂര്‍ എപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി വി.വിച്ചുവിന്റെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു.
ചൊവ്വാഴ്ച നാലുമണിയോടെയാണ് ഇരുവരും പരവൂര്‍ കലയ്‌ക്കോടിനു സമീപം കായലില്‍ ചാടിയത്.
വടക്കേ മൈലക്കാട് ശിവശൈലത്തില്‍ വിജയന്‍ പിള്ളയുടെയും ശോഭയുടെയും മകനാണു വിച്ചു. വടക്കേ മൈലക്കാട് ലിബിന്‍ നിവാസില്‍ തങ്കച്ചന്റെയും ലീനയുടെയും മകളാണു ലിന്‍സി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കായലില്‍ ചാടിയ വിദ്യാര്‍ഥികളില്‍ പെണ്‍കുട്ടിയുടെ മൃതദേഹവും കണ്ടെത്തി
Next Article
advertisement
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement