പതിമൂന്നുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച് ഇരുപതുകാരി; പേടിച്ച് ഒാടിയ കുട്ടിയുടെ ജനനേന്ദ്രിയം പൊള്ളിച്ചു; പീഡനവീരയെ തിരഞ്ഞ് പൊലീസ്
Last Updated:
നോയിഡ: പതിമൂന്ന് വയസുകാരനെ തന്റെ ലൈംഗിക താൽപ്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാന്‍ ശ്രമിച്ച യുവതിയെ പൊലീസ് തിരയുന്നു. നൊയിഡയിൽ ബദൽപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇവരിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച കുട്ടിയുടെ ജനനേന്ദ്രീയത്തിൽ പൊള്ളൽ ഏൽപ്പിച്ചതാണ് യുവതിക്കെതിരെയുള്ള കേസ്. സംഭവത്തിന് ശേഷം യുവതിയെ കാണാനില്ലെന്ന് ബദൽപ്പൂർ പൊലീസ് പറഞ്ഞു.
അയൽവാസിയായിരുന്നു യുവതി തന്റെ കുട്ടിയെ നിരവധി തവണ ലൈംഗിക താൽര്യങ്ങൾക്കായി ഉപയോഗിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാവാണ് പൊലീസിന് പരാതി നൽകിയിരിക്കുന്നത്. ഇരുപത് വയസ് പ്രായമായ വിവാഹിതയായ യുവതി കുട്ടിയെ പലതവണ വശീകരിച്ച് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഐപിസി 323, 324, 342,363, 506 തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതിയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടാതെ പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്.
advertisement
Location :
First Published :
October 10, 2018 11:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിമൂന്നുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച് ഇരുപതുകാരി; പേടിച്ച് ഒാടിയ കുട്ടിയുടെ ജനനേന്ദ്രിയം പൊള്ളിച്ചു; പീഡനവീരയെ തിരഞ്ഞ് പൊലീസ്


