ALERT:കനത്ത മഴയ്ക്ക് സാധ്യത: കോതമംഗലത്ത് അതീവ ജാഗ്രതാ നിർദേശം; ക്യാമ്പുകളിലേക്ക് മാറണമെന്ന് കളക്ടർ
Last Updated:
എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോതമംഗലം താലൂക്കിലെ കടവൂർ, നേര്യമംഗലം,കുട്ടമ്പുഴ വില്ലേജുകളിലെ മലയോര മേഖലകളിൽ താമസിക്കുന്നവർക്കാണ് അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുള്ളത്.
കോതമംഗലം: കോതമംഗലം താലൂക്ക് ഉൾപ്പെടുന്ന ജില്ലയിലെ കിഴക്കൻ മേഖലയിൽ ഇന്നു രാത്രി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനെ തുടർന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് ജാഗ്രത നിർദേശം നൽകി. അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.
എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോതമംഗലം താലൂക്കിലെ കടവൂർ, നേര്യമംഗലം,കുട്ടമ്പുഴ വില്ലേജുകളിലെ മലയോര മേഖലകളിൽ താമസിക്കുന്നവർക്കാണ് അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുള്ളത്.
ശക്തമായ മഴക്കും മലയിടിച്ചിലിനും, ഉരുൾപ്പൊട്ടുന്നതിനുമുള്ള സാധ്യത മുന്നിൽ കണ്ട് കടവൂർ വില്ലേജ് നാലാം ബ്ലോക്ക് ഭാഗത്ത് താമസിക്കുന്ന 60 വീട്ടുകാർക്ക് കളക്ടറുടെ നിർദ്ദേശാനുസരണം അപകട മുന്നറിയിപ്പ് നൽകി കൊണ്ട് കടവൂർ വില്ലേജ് ഓഫീസിൽ നിന്നും നോട്ടീസ് നൽകി .
advertisement
അപകട മേഖലയിൽ താമസിക്കുന്നവരെ സുരക്ഷിതമായി മാറ്റി താമസിപ്പിക്കുന്നതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കടവൂർ ഗവ.ഹൈസ്ക്കൂളിൽ ക്യാമ്പ് തുറക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചതായി കോതമംഗലം തഹസിൽദാർ അറിയിച്ചു.
അപകട മേഖലയിലുള്ളവർ ക്യാമ്പുകളിലേക്ക് മാറണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. അതേസമയം ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ലെന്നും കളക്ടർ വ്യക്തമാക്കി.
Location :
First Published :
August 13, 2019 9:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ALERT:കനത്ത മഴയ്ക്ക് സാധ്യത: കോതമംഗലത്ത് അതീവ ജാഗ്രതാ നിർദേശം; ക്യാമ്പുകളിലേക്ക് മാറണമെന്ന് കളക്ടർ