നെയ്യാറ്റിൻകര: നെയ്യാറ്റിൻകര അമരവിളയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതിമാരിൽ ഭാര്യ മരിച്ചു. ഭർത്താവിനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
അരുവിക്കര കാട്ടലുവിള സ്വദേശി ദേവികയാണ് മരിച്ചത്. ദേവികയുടെ ഭർത്താവ് ശ്രീജിത്തിനെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്.
ഇരുവരെയും വീടിനുള്ളിൽ പൊള്ളലേറ്റനിലയിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ അഞ്ച് വയസുകാരൻ മകനെ വീടിനു മുന്നിൽ നിർത്തിയിട്ട കാറിൽ സുരക്ഷിതമായി മാറ്റിയ ശേഷമാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
അമരവിളയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ദേവികയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം . പാറശാല പൊലീസ് അന്വേഷണം തുടങ്ങി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.