ഈ ഫോട്ടോയിൽ കാണുന്ന നവദമ്പതികൾ താണ്ടിയത് ജീവിതത്തിന്റെ 32 വർഷങ്ങൾ. ഇന്ന് അവർ ആ അവിസ്മരണീയ ദിനത്തിന്റെ ആഘോഷ നിറവിൽ നിൽക്കുമ്പോൾ, അന്നത്തെ ആ മണവാളൻ ചെക്കൻ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇത്. അക്കാലത്ത് ഇന്ന് കാണുന്ന സംവിധായകനോ, നടനോ ഉണ്ടായിട്ടില്ല. 1986ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിൻറെ രചയിതാവ് മാത്രമായിരുന്നു ലാൽ. ഇന്ന് ഒരു പിടി മികച്ച ചിത്രങ്ങളുടെ അമരക്കാരനും കൂടാതെ സംവിധായകനും നടനുമായ മകന്റെ അച്ഛനും ആണ് അദ്ദേഹം. കഴിഞ്ഞ ദിവസം ലാൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണിത്. വിവാഹം കഴിഞ്ഞു പള്ളിയിൽ നിന്നും പുറത്തു വരുന്ന ലാലും ഭാര്യയും ബന്ധുക്കളുമാണ് ചിത്രത്തിൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.