വാറ്റാൻ പുതിയ രീതി; തൃശ്ശൂരിൽ ഐസ് ബ്ലോക്ക് ഉപയോഗിച്ച് ചാരായം വാറ്റിയ ആൾ പിടിയിൽ
വാറ്റാൻ പുതിയ രീതി; തൃശ്ശൂരിൽ ഐസ് ബ്ലോക്ക് ഉപയോഗിച്ച് ചാരായം വാറ്റിയ ആൾ പിടിയിൽ
ചാരായം വാറ്റുമ്പോൾ ഇടയ്ക്കിടെ വെള്ളം മാറ്റുന്നത് ഒഴിവാക്കുന്നതിനാണ് ഐസ് ബ്ലോക്കുകൾ ഉപയോഗിച്ചിരുന്നത്
ഐസ് ബ്ലോക്ക് ഉപയോഗിച്ച് ചാരായം വാറ്റ്
Last Updated :
Share this:
തൃശ്ശൂർ: കാലം മാറുന്നതിനനുസരിച്ച് ചാരായം വാറ്റുന്നതിലും പുതിയ രീതികളാണ് വാറ്റു സംഘങ്ങൾ തേടുന്നത്. ഐസ് ബ്ലോക്കുകൾ ഉപയോഗിച്ച് ചാരായം വാറ്റുന്നയാളെ എക്സൈസ് പിടികൂടി. ആലുംകുന്ന് വേളശ്ശേരി വീട്ടിൽ ഷാജിയാണ് പിടിയിലായത്.തൃശൂർ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ രാത്രികാല റെയ്ഡിനിടെയാണ് ഇയാളെ പിടികൂടിയത്.
തിരൂർ ആലുംകുന്ന് ദേശത്ത് ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിനരികെ കുറ്റിക്കാടുകൾക്കിടയിലിരുന്നു ചാരായം വാറ്റ്. പിടികൂടിയ ഷാജിയിൽ നിന്നും 22.400 ലിറ്റർ ചാരായവും 100 ലിറ്റർ വാഷും പിടികൂടി.
കോട്ടയത്ത് ടൈൽസ് വർക്കുകൾ ചെയ്തു കൊണ്ടിരുന്ന ഷാജി അവിടെ വെച്ചാണ് ഈ രീതി പഠിച്ചതെന്ന് പറയുന്നു. ലോക്ക് ഡൗണിന്റെ ഭാഗമായി മദ്യം ലഭിക്കാത്തതുകൊണ്ടാണ് ചാരായം വറ്റിയതെന്നും ഇയാൾ പറയുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.